"പോൾ ടിലിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Bust of Paul Johannes Tillich (daylight).JPG|thumb|[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]], [[ഇൻഡ്യാന]] സംസ്ഥാനത്തെ ന്യൂ ഹാർമണിയിലുള്ള ടിലിച്ചിന്റെ അർത്ഥകയ ശില്പം - ശില്പി: ജെയിംസ് റോസാറ്റി]]
 
ഇരുപതാം നൂറ്റാണ്ടിലെ(ജനനം: 1886 ആഗസ്റ്റ് 20; മരണം: 1965 ഒക്ടോബർ 22) ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞനും ക്രിസ്തീയ അസ്തിത്വവാദചിന്തകനും ആയിരുന്നു '''പോൾ ജൊഹാനസ് ടിലിക്'''.<ref>[http://www.tameri.com/csw/exist/tillich.shtml Paul Tillich, Encouraging Leaps of Faith], Existential Primer - name pronounced “til-ik"</ref> [[ജർമ്മനി|ജർമ്മനിയിൽ]] ജനിച്ച അദ്ദേഹം 47 വയസ്സുള്ളപ്പോൾ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലേക്കു]] കുടിയേറി. സമകാലീനരായ റുഡോൾഫ് ബുൾട്ട്മൻ, [[കാൾ ബാർട്ട്]], റീനോൾഡ് നീബർ എന്നിവർക്കൊപ്പം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം എണ്ണപ്പെടുന്നു. ദൈവശാസ്ത്രത്തിലേയും ആധുനികസംസ്കൃതിയിലേയും പ്രശ്നങ്ങളെ സാധാരണ വായനക്കാരിൽ എത്തിക്കാൻ സഹായിച്ച "ആയിരിക്കാനുള്ള ധൈര്യം" (The Courage to Be -1952), "വിശ്വാസത്തിന്റെ ഗതികശാസ്ത്രം" (Dynamics of Faith -1957) എന്നീ ഗ്രന്ഥങ്ങളുടെ പേരിലാണ് അദ്ദേഹം വ്യാപകമായി അറിയപ്പെടുന്നത്. മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട "ക്രമീകൃത ദൈവശാസ്ത്രം" (Systematic Theology - 1951–63)എന്ന കൃതിയാണ്, ദൈവശാസ്ത്രത്തിന് ടിലിക് നൽകിയ മുഖ്യസംഭാവന. [[അസ്തിത്വവാദം|അസ്തിത്വവാദചിന്തയിലൂന്നിയ]] ആധുനിക ജീവിത നിരൂപണം ഉയർത്തിക്കാട്ടിയ മനുഷ്യാവസ്ഥയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ, ക്രിസ്തീയവെളിപാടിലെ ബിംബങ്ങളെ ഉപയോഗിക്കുന്ന 'പാരസ്പര്യശൈലി' (method of correlation) അദ്ദേഹം മുന്നോട്ടു വച്ചത് ഈ രചനയിലാണ്.<ref name=CODWR>"Tillich, Paul Johannes Oskar", ''The Concise Oxford Dictionary of World Religions''. Ed. John Bowker. Oxford University Press, 2000. Oxford Reference Online. Oxford University Press.</ref><ref name=britannica>"Tillich, Paul." ''Encyclopædia Britannica''. 2008. Encyclopædia Britannica Online. retrieved 17 February 2008 [http://search.eb.com/eb/article-7265].</ref>
 
 
"https://ml.wikipedia.org/wiki/പോൾ_ടിലിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്