"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

271 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലുള്ള]] [[ഗുരുവായൂർ|ഗുരുവായൂരിനു]] അടുത്ത് [[കണ്ടാണിശ്ശേരി|കണ്ടാണിശ്ശേരിയിലാണ്]] [[1923]] [[ജൂലൈ 9]]-നു (മലയാള വർഷം 1098 [[മിഥുനം]] 25) കോവിലൻ ജനിച്ചത്. കണ്ടാണിശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 - 46 ൽ, റോയൽ ഇന്ത്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.
 
കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.
 
2010 ജൂൺ 2-ന് വാർദ്ധക്യസഹജമായ അസുഖം മൂലം 87-ആം വയസ്സിൽ [[കുന്ദംകുളം|കുന്ദംകുളത്തു]] വെച്ച് കോവിലൻ മരണമടഞ്ഞു.<ref name=mat>http://www.mathrubhumi.com/story.php?id=103969</ref>
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/845767" എന്ന താളിൽനിന്ന് ശേഖരിച്ചത്