"ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ക്രിസ്തുമതത്തിലെ വിശ്വാസസംഹിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
[[യേശു|യേശുവിന്റെ]] സ്വർഗ്ഗാരോഹണത്തിനു ശേഷം ഉണ്ടായ പെന്തക്കൊസ്താ അനുഭവത്തെ തുടർന്ന്, [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിനാൽ]] പ്രചോദിതരായ പന്ത്രണ്ട് അപ്പസ്തോലന്മാർ ഓരോരുത്തർ ഓരോ ഭാഗം വീതം ചൊല്ലിക്കൊടുത്തുണ്ടാക്കിയതാണ് ഇതെന്ന അഞ്ചാം നൂറ്റാണ്ടിലെ കഥയിൽ നിന്നാവാം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന പേരുണ്ടായത്.<ref>[http://www.reformed.org/documents/index.html?mainframe=http://www.reformed.org/documents/apostles_creed_orr.html James Orr: ''The Apostles' Creed'', in International Standard Bible Encyclopedia]</ref> പരമ്പരാഗതമായി ഇതിനെ പന്ത്രണ്ടു വകുപ്പുകളായി തിരിക്കാറുണ്ട്.
 
ഇതിന്റെ പൗരാണികത മൂലം, നിഖ്യായിലേത് ഉൾപ്പെടെയുള്ള പിൽക്കാല വിശ്വാസപ്രഖ്യാപനങ്ങളിൽ നിർവചിക്കപ്പെടുന്ന ക്രിസ്തുശാസ്ത്രസമസ്യകൾ ഇതിൽ പ്രതിഭലിക്കുന്നില്ല. ഉദാഹരണമായി, യേശുവിന്റേയോ പരിശുദ്ധാത്മാവിന്റേയോ ദൈവികതയെക്കുറിച്ച് ഈ വിശ്വാസപ്രമാണം വ്യക്തമായി ഒന്നും പറയുന്നില്ല. അതിനാൽ ആരിയന്മാരും യൂണിറ്റേറിയന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുമതവിഭാഗങ്ങൾക്കിടയിൽ പോലും ഇതിനു സ്വീകാര്യതയുണ്ട്. പിൻനൂറ്റാണ്ടുകളിലെ സംവാദങ്ങളിൾ മുന്നിട്ടു നിന്ന മറ്റു പല ദൈവശാസ്ത്രസമസ്യകളുടെ കാര്യത്തിലും അത് മൗനം ഭജിക്കുന്നു.
==അവലംബം==
"https://ml.wikipedia.org/wiki/ശ്ലീഹന്മാരുടെ_വിശ്വാസപ്രമാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്