"ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ക്രിസ്തുമതത്തിലെ വിശ്വാസസംഹിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:08, 12 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്തുമതത്തിലെ വിശ്വാസസംഹിതയുടെ പ്രഖ്യാപനത്തിന്റെ ഒരു ആദ്യകാല രൂപമാണ് ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം അഥവാ അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം.[1] പാശ്ചാത്യ ലത്തീൻ കത്തോലിക്കാ സഭ, ലൂഥറൻ സഭ, അംഗ്ലിക്കൻ കൂട്ടായ്മ, പാശ്ചാത്യ ഓർത്തഡോക്സ് സഭ, പ്രിസ്‌ബിറ്റേറിയന്മാർ, മെത്തഡിസ്റ്റുകൾ, കോൺഗ്രഗേഷനൽ സഭകൾ എന്നിവയുൾപ്പെടെ പല ക്രിസ്തുമതവിഭാഗങ്ങളുടേയും അനുഷ്ഠാനങ്ങളിലും വേദപ്രബോധനത്തിലും ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.


യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ഉണ്ടായ പെന്തക്കൊസ്താ അനുഭവത്തെ തുടർന്ന്, പരിശുദ്ധാത്മാവിനാൽ പ്രചോദിതരായ പന്ത്രണ്ട് അപ്പസ്തോലന്മാർ ഓരോരുത്തർ ഓരോ ഭാഗം വീതം ചൊല്ലിക്കൊടുത്തുണ്ടാക്കിയതാണ് ഇതെന്ന അഞ്ചാം നൂറ്റാണ്ടിലെ കഥയിൽ നിന്നാവാം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന പേരുണ്ടായത്.[2] പരമ്പരാഗതമായി ഇതിനെ പന്ത്രണ്ടു വകുപ്പുകളായി തിരിക്കാറുണ്ട്.

ഇതിന്റെ പൗരാണികത മൂലം, നിഖ്യായിലേത് ഉൾപ്പെടെയുള്ള പിൽക്കാല വിശ്വാസപ്രഖ്യാപനങ്ങളിൽ നിർവചിക്കപ്പെടുന്ന ക്രിസ്തുശാസ്ത്രസമസ്യകൾ ഇതിൽ പ്രതിഭലിക്കുന്നില്ല. ഉദാഹരണമായി, യേശുവിന്റേയോ പരിശുദ്ധാത്മാവിന്റേയോ ദൈവികതയെക്കുറിച്ച് ഈ വിശ്വാസപ്രമാണം വ്യക്തമായി ഒന്നും പറയുന്നില്ല. അതിനാൽ ആരിയന്മാരും യൂണിറ്റേറിയന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുമതവിഭാഗങ്ങൾക്കിടയിൽ പോലും ഇതിനു സ്വീകാര്യതയുണ്ട്. പിൻനൂറ്റാണ്ടുകളിലെ സംവാദങ്ങളിൾ മുന്നിട്ടു നിന്ന മറ്റു പല ദൈവശാസ്ത്രസമസ്യകളുടെ കാര്യത്തിലും അത് മൗനം ഭജിക്കുന്നു.

അവലംബം

  1. Not in the sense that the word "symbol" has in modern English, but in the original meaning of the word, derived from "Latin symbolum, sign, token, from Greek σύμβολον, token for identification(by comparing with its counterpart), from συμβάλλειν, to throw together, compare" (The American Heritage Dictionary of the English Language).
  2. James Orr: The Apostles' Creed, in International Standard Bible Encyclopedia