"കോൺറാഡ് അഡനോവെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അഡനോവെർ, കോൺറാഡ് >>> കോൺറാഡ് അഡനോവെർ
No edit summary
വരി 1:
[[File:Bundesarchiv B 145 Bild-F078072-0004, Konrad Adenauer.jpg|thumb|250px|right|കോൺറാഡ്, അഡ്നോവെർഅഡനോവെർ]]
[[ജർമൻ]] ഫെഡറൽ [[റിപ്പബ്ലിക്|റിപ്പബ്ളിക്കിന്റെ]] ആദ്യത്തെ [[ചാൻസലർ]] ആയിരുന്നു '''അഡനോവെർ, കോൺറാഡ് അഡനോവെർ'''. ‍ [[ജർമൻ]] [[രസതന്ത്രം|രസതന്ത്രജ്ഞന്]]‍; 1876 [[ജനുവരി]] 5-ന് ജർമനിയിൽ കൊളോണിലെ ഒരു കത്തോലിക്കാകുടുംബത്തിൽ ജനിച്ചു. ഫെയ്ബർഗ്, മ്യൂണിക്, [[ബേൺ]] എന്നിവിടങ്ങളിലെ സർവകലാശാലകളിൽ വിദ്യാഭ്യാസം നടത്തി. സാമ്പത്തികശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അഡനോവെർ 1906-ൽ കൊളോൺ [[നഗരസഭ|നഗരസഭയിലേക്കു]] തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1917-ൽ കൊളോണിലെ ചീഫ്മേയറായി; 1933 വരെ തൽസ്ഥാനത്തു തുടർന്നു. ജർമനിയിൽ [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] നാസിഭരണം സ്ഥാപിതമായതോടുകൂടി (1933) അഡനോവെറിന് എല്ലാ പദവികളും നഷ്ടമായി. 1933-നും 1944-നും ഇടയ്ക്ക് നാസി ഭരണകൂടം ഇദ്ദേഹത്തെ പല പ്രാവശ്യം ജയിലിൽ അടച്ചു.
 
ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ (സി.ഡി.യു.) രൂപീകരണത്തിൽ (1945) മുഖ്യപങ്കു വഹിച്ച അഡനോവെർ ആ പാർട്ടിയുടെ അധ്യക്ഷനായിത്തീർന്നു. ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ഭരണഘടനയുണ്ടാക്കിയ പാർലമെന്ററി കൌൺസിലിന്റെ സ്പീക്കറും (1948-49) ഇദ്ദേഹമായിരുന്നു. 1949, 1953 എന്നീ വർഷങ്ങളിൽ അഡനോവെർ ചാൻസലറും, 1951 മുതൽ 1955 വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. 1953-ലും 1957-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ അഡനോവെറിന്റെ കക്ഷി ഭൂരിപക്ഷം നേടി വിജയിച്ചു. 1966 [[മാർച്ച്]] വരെ ഇദ്ദേഹം ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ ചെയർമാൻ സ്ഥാനത്തു തുടർന്നു. ഉത്തര അറ്റ്ലാന്റിക് സഖ്യസംഘടന (NATO), പശ്ചിമയൂറോപ്യൻ യൂണിയൻ (west Euro-pean) തുടങ്ങിയ പല അന്താരാഷ്ട്രകൂട്ടുകെട്ടുകളിലും ജർമനി ഭാഗഭാക്കായത് അഡനോവെറിന്റെ ഭരണകാലത്താണ്. നാസിഭരണം താറുമാറാക്കിയ ജർമനിയെ പുനർനിർമാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ബോണിനടുത്ത് റോണ്ടോർഫിൽവച്ച് 1967 [[ഏപ്രിൽ]] 19-ന് അഡനോവെർ അന്തരിച്ചു.
"https://ml.wikipedia.org/wiki/കോൺറാഡ്_അഡനോവെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്