"സിറ്റി പാലസ്, ജയ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
*പീതം നിവാസ് ചൗക്ക് - ചന്ദ്രമഹലിന്റെ പുറകിലെ നടുമുറ്റമാണിത്.
=== പീതം നിവാസ് ചൗക്ക് ===
[[File:PritamChowkJaipur20080213-5.jpg|ലഘു|പീക്കോക് ഗേറ്റിനു മുകളിലെ ചിത്രപ്പണികൾ]]
ചന്ദ്രമഹലിന്റെ പുറകിലെ നടുമുറ്റമായ പീതം നിവാസ് ചൗക്കും അവിടെയുള്ള നാലുവാതിലുകളും ഈ കൊട്ടാരത്തിലെ ഒരു ശ്രദ്ധേയമായ കാഴ്ചയാണ്. ഈ നടുമുറ്റത്തേക്ക് കടക്കുന്നതിനു വേണ്ടിയുള്ള നാലുവാതിലുകൾ നാലു ഋതുക്കളെ പ്രതിനിധീകരിക്കും വിധത്തിലുള്ള ശിൽപകലകലയാൽ അലങ്കരിച്ചിരിക്കുന്നു. മുറ്റത്തിന്റെ കിഴക്കും പടിഞ്ഞാറൂം ഭാഗത്തായാണ് രണ്ടു വീതമായി ഈ നാലു കവാടങ്ങളുള്ളത്. ഓരോ വാതിലിനു മുകളിലും ഹിന്ദു ദൈവങ്ങളുടെ ([[ശിവൻ|ശിവന്റെ]] കുടുംബം) ചെറിയ ശിൽപ്പവുമുണ്ട്.<ref name="msmsm-pnc">{{cite web|title=പീതം നിവാസ് ചൗക്ക്|url=http://www.msmsmuseum.com/frmGallery.aspx?ID=13&cms=24|work=മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്|publisher=മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം ട്രസ്റ്റ്|accessdate=2010-11-10}}</ref>
==== മയൂരകവാടം (പീക്കോക്ക് ഗേറ്റ്) ====
പീതം ചൗക്കിന്റെ കിഴക്കുവശത്തായി ടക്കേ അറ്റത്തുള്ള വാതിലാണ്‌ പീക്കോക്ക് ഗേറ്റ്. മയിലുകളുടേയും പീലികളുടേയും ശിൽപ്പങ്ങളാൽ അലങ്കരിച്ച ഈ കവാടം '''മഴക്കാലത്തെ''' പ്രതിനിധീകരിക്കുന്നു. ഹിന്ദുവിശ്വാസപ്രകാരം ശിവന്റെ പുത്രനും മയിൽവാഹനനുമായ '''കാർത്തികേയന്റെ''' ശിൽപ്പമാണ് ഈ വാതിലിനു മുകളിലുള്ളത്. ഈ വാതിലിലൂടെയാണ് സഞ്ചാരികൾ പീതം നിവാസ് ചൗക്കിലേക്ക് പ്രവേശിക്കുന്നത്.<ref name="msmsm-pnc"/>
[[File:PritamChowkJaipur20080213-5.jpg|ലഘു|പീക്കോക് ഗേറ്റിനു മുകളിലെ ചിത്രപ്പണികൾ]]
പീതം ചൗക്കിന്റെ കിഴക്കുവശത്തായി ടക്കേ അറ്റത്തുള്ള വാതിലാണ്‌ പീക്കോക്ക് ഗേറ്റ്. മയിലുകളുടേയും പീലികളുടേയും ശിൽപ്പങ്ങളാൽ അലങ്കരിച്ച ഈ കവാടം '''മഴക്കാലത്തെ''' പ്രതിനിധീകരിക്കുന്നു. ഹിന്ദുവിശ്വാസപ്രകാരം ശിവന്റെ പുത്രനും മയിൽവാഹനനുമായ '''കാർത്തികേയന്റെ''' ശിൽപ്പമാണ് ഈ വാതിലിനു മുകളിലുള്ളത്. ഈ വാതിലിലൂടെയാണ് സഞ്ചാരികൾ പീതം നിവാസ് ചൗക്കിലേക്ക് പ്രവേശിക്കുന്നത്.
 
==== പത്മകവാടം (ലോട്ടസ് ഗേറ്റ്) ====
നടുമുറ്റത്തിന്റെ കിഴക്കുവശത്ത് തെക്കോട്ട് നീങ്ങിയുള്ള രണ്ടാമത്തെ വാതിലാണ് പത്മകവാടം എന്ന ലോട്ടസ് ഗേറ്റ്. താമരയിതളുകളാണ്‌ ഈ കവാടത്തിലെ ചിത്ര-ശിൽപ്പകലയിലെ പ്രമേയം. ഈ കവാടം '''വേനൽക്കാലത്തെയാണ്‌''' പ്രതിനിധീകരിക്കുന്നത്. ശിവന്റെ പത്നിയായ [[പാർവതി|പാർവതിയുടെ]] ശിൽപ്പമാണ് ഈ കവാടത്തിനു മുകളിലുള്ളത്.<ref name="msmsm-pnc"/>
==== റോസ് ഗേറ്റ് ====
പടിഞ്ഞാറു വശത്തുള്ള രണ്ടു കവാടങ്ങളിൽ തെക്കേ അറ്റത്തുള്ള പത്മകവാടത്തിന് അഭിമുഖമായി നിൽക്കുന്ന കവാടമാണ് റോസ് ഗേറ്റ്. പനീർപ്പൂവിതളുകൾ പ്രമേയമാക്കിയുള്ള ശിൽപകലയാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ കവാടം തണുപ്പകാലത്തെ പ്രതിനിധീകരിക്കുന്നു. ശിവനും പാർവതിയുമാണ് ഈ കവാടത്തിന്റെ മുകളിലെ ചെറൂശിൽപ്പത്തിലുള്ളത്.<ref name="msmsm-pnc"/>
==== ഹരിതകവാടം (ഗ്രീൻ ഗേറ്റ്) ====
പടിഞ്ഞാറുവശത്തുള്ള രണ്ടാമത്തെ കവാടമായ ഹരിതകവാടം, പ്രവേശനകവാടമായ മയൂരകവാടത്തിന് എതിർവശത്താണ്. പച്ചപ്പ് പ്രമേയമാക്കിയിരിക്കുന്ന ഈ കവാടം വസന്തഋതുവിനെ പ്രതിനിധീകരിക്കുന്നു. കവാടത്തിനു മുകളിലുള്ളത് ഗണപതിയുടെ ശിൽപ്പമാണ്.<ref name="msmsm-pnc"/>
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/സിറ്റി_പാലസ്,_ജയ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്