"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
 
== പ്രസാധനവും വിതരണവും ==
[[പ്രമാണം:ഇന്നു് ഇൻലന്റ് മാസിക.jpg|200px|right|thumb|ഇന്നു് മാസികയുടെ അകവശം. സ്കാൻഡ് പ്രതി]]
പ്രസാധകനായ മണമ്പൂർ രാജൻബാബു പോലീസുദ്യോഗസ്ഥനായിരുന്നു. ഒരിക്കൽ മലപ്പുറത്തേയ്ക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ ''സുലേഖ'' എന്നൊരു ഇൻലന്റ് മാസിക കാണാനിടയാകുകയും തുടർന്ന് ''സംഗമം'' എന്ന പേരിൽ പുതിയൊരു ഇൻലന്റ് മാസിക തുടങ്ങുകയുമായിരുന്നു. 1981-ൽ ആണ് ''ഇന്നു്'' എന്ന പേര് സ്വീകരിച്ചത്<ref name="nattupacha">{{cite web|title=‘ഇന്ന് ‘ വേണ്ടത് സ്നേഹം - മണമ്പൂർ രാജൻ ബാബുവിന്റെ ‘ഇന്ന് ‘ മാസികയെപറ്റി|url=http://www.nattupacha.com/content.php?id=169|publisher=നാട്ടുപച്ച.കോം|accessdate=27 ഒക്ടോബർ 2010|author=ബി.ടി. അനിൽകുമാർ|language=മലയാളം}}</ref>. പിന്നീടൊരിക്കൽ [[ജി. അരവിന്ദൻ|ജി. അരവിന്ദന്റെ]] നിർദ്ദേശപ്രകാരം തലക്കെട്ടുകൾ കൈകൊണ്ടെഴുതിയവയും ബാക്കിഭാഗം അച്ചടിച്ചതുമായി മാറ്റി. പ്രസാധകൻ മുമ്പൊരിക്കൽ ഒരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നതിനായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും ഈ മാറ്റത്തിന് കാരണമായി. ''ഇന്നി''ൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്ക് പ്രതിഫലം നൽകാറില്ല. എന്നിരുന്നാലും ഒരിക്കൽ [[എ. അയ്യപ്പൻ|അയ്യപ്പന്]] പ്രതിഫലം നൽകിയിട്ടുണ്ടെന്ന് പ്രസാധകൻ വ്യക്തമാക്കിയിട്ടുണ്ട്<ref name="nattupacha" />. തപാൽ ചിലവിനായുള്ള പോസ്റ്റൽ സ്റ്റാമ്പ് അയച്ച് നൽകുന്ന ആർക്കും മാസിക അയച്ച് നൽകുന്നു.
 
ഇടയ്ക്കിടെ വിശേഷാൽ പ്രതികളും പുറത്തിറക്കുന്നു. 1982-83 കാലത്താണ് ആദ്യ വിശേഷാൽ പ്രതി പുറത്തിറങ്ങിയത്. കവിതയ്ക്കായി സമർപ്പിച്ച് പ്രമുഖ കവികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ച ആ പതിപ്പിന് മൂന്നു രൂപ വിലയുമിട്ടിട്ടുണ്ടായിരുന്നു. 2006 വരെ പതിനൊന്ന് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു<ref name="innu-25" />.
 
==അവലംബം==
{{reflist|}}
"https://ml.wikipedia.org/wiki/ഇന്ന്_(ഇൻലന്റ്_മാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്