"സിറ്റി പാലസ്, ജയ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
രാജസ്ഥാന്റെ തലസ്ഥാനമായ [[ജയ്പൂർ]] നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരസമുച്ചയമാണ് സിറ്റി പാലസ്. ജയ്പൂർ നഗരത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം, ജയ്പൂരിന്റെ മുൻ ഭരണാധികാരികളായിരുന്ന [[കഛാവ രാജവംശം|കഛാവ രജപുത്രവംശത്തിന്റെ]] ആസ്ഥാനമായിരുന്നു. '''ചന്ദ്രമഹൽ''', '''മുബാരക് മഹൽ''' എന്നീ മാളികകളും മറ്റു വിശേഷനിർമ്മിതികളും ഈ കൊട്ടാരസമുച്ചയത്തിനകത്തുണ്ട്. കൊട്ടാരസമുച്ചയം ഇന്ന് '''മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം''' എന്ന പേരിൽ ഒരു കാഴ്ചബംഗ്ലാവാക്കിയിട്ടുണ്ടെങ്കിലും ചന്ദ്രമഹൽ മാളികയുടെ ഒരു ഭാഗം രാജകുടുംബത്തിന്റെ വാസസ്ഥലമായി ഉപയോഗിക്കപ്പെടുന്നു. ജയ്പൂരിലെ മറ്റു രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളായ [[ഹവാ മഹൽ]], [[ജന്തർ മന്തർ (ജയ്പൂർ)|ജന്തർ മന്തർ]] എന്നിവ ഈ കൊട്ടാരത്തിന്റെ തൊട്ടടുത്താണെന്നു മാത്രമല്ല, ഇവയെല്ലാം മുൻപ് കൊട്ടാരസമുച്ചയത്തിന്റെ ഭാഗവുമായിരുന്നു.
 
[[ആംബർ|ആംബറിന്റെ]] ഭരണാധികാരിയായിരുന്ന [[സവായ് ജയ്സിങ് രണ്ടാമൻ]] ആണ് 1729-നും 1732-നും ഇടയിൽ ഈ കൊട്ടാരത്തിന്റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊട്ടാരത്തിന്റെ രൂപരേഖ തയാറാക്കുകയും ചുറ്റുമതിലുകൾ തീർക്കുകയും ചെയ്തെങ്കിലും മറ്റു കൂട്ടിച്ചേർക്കലുകൾ, ഇരുപതാം നൂറ്റാണ്ടുവരെയുള്ള ജയ് സിങ്ങിന്റെ പിൻഗാമികളാണ് പൂർത്തിയാക്കിയത്. '''വിദ്യാധർ ഭട്ടാചാര്യ''', '''സർ സാമുവൽ സ്വിന്റൺ ജേക്കബ്''' എന്നീ വാസ്തുശിൽപ്പികൾക്കാണ് കൊട്ടാരത്തിന്റേയും ചുറ്റുമുള്ള നഗരത്തിന്റേയും രൂപകൽപ്പന നിർവഹിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ഒരു വാസ്തുശില്പവിദഗ്ദ്ധനായിരുന്ന സവായ് ജയ് സിങ്ങും ഇതിൽ പങ്കാളിയായിരുന്നു. രജപുത്ര-മുഗൾ സമ്മിശ്രശൈലിയിലാണ് ഇവിടത്തെ കെട്ടിടങ്ങൾ തീർത്തിരിക്കുന്നത്.<ref name=Brown>{{Cite book|last=Brown|first=Lindsay|coauthor= Amelia Thomas|title= Rajasthan, Delhi and Agra|pages=420|work=Jaipur|pages=151–158|accessdate=2009-12-10|url=http://books.google.com/books?id=Zz0_zXPb68kC&pg=PA154&dq=City+Palace,+Jaipur&ei=nwYhS9uMCaGykATC_7jNCQ&cd=3#v=onepage&q=City%20Palace%2C%20Jaipur&f=false|publisher= Lonely Planet|year=2008|isbn=1741046904}}</ref><ref name=Marshall>{{Cite book|author=Marshall Cavendish Coropration|title= World and Its Peoples: Eastern and Southern Asia |pages=1584|work=Jaipur|pages=444|accessdate=2009-12-11|url=http://books.google.com/books?id=5ZBaVhmRvCkC&pg=PA444&dq=City+Palace,+Jaipur&lr=&ei=kwkhS9HUIoyIkwTs0uylCQ&cd=15#v=onepage&q=City%20Palace%2C%20Jaipur&f=false|publisher= Marshall Cavendish|year=2007|isbn=0761476318}}</ref><ref name=clan>{{Cite web|url=http://www.bl.uk/onlinegallery/onlineex/apac/photocoll/p/019pho000000027u00089000.html|title= Palace of Maharajah, Jeypore, Rajpootana|accessdate=2009-12-11|publisher=British Libraray Online Gallery}}</ref><ref name=jaipur>{{Cite web|url=http://www.jaipur.org.uk/forts-monuments/city-palace.html|title= City Palace Jaipur|accessdate=2009-12-10}}</ref><ref name=maps>{{Cite web|url=http://www.mapsofindia.com/maps/rajasthan/tourism/city-palace-jaipur.html|title= City Palace Jaipur|accessdate=2009-12-10}}</ref>
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/സിറ്റി_പാലസ്,_ജയ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്