"ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
വിജയനഗര രാജാവ് ക്ഷേത്രദർശനം നടത്തുകയും, സ്വർണ്ണത്തിൽ തന്റെ തുലാഭാരം നടത്തുകയും ചെയ്തു. 1665-ൽ മറാട്ടാ ചക്രവർത്തി ശിവാജി ഇവിടെ ക്ഷേത്രദർശനം നടത്തി. ഇംഗ്ലീഷ് യാത്രികനായ ഫ്രയർ ഇവിടെ സന്ദർശിക്കുകയും ഇവിടുത്തെ ശിവരാത്രിയിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം ഇവിടുത്തെ ശിവരാത്രി ആഘോഷത്തെപറ്റി തന്റെ യാത്രാവിവരണത്തിൽ കുറിപ്പെഴുതുകയും ചെയ്തിരുന്നു. <ref>ബോംബേ പ്രസിഡൻസി ഗസറ്റർ; വാള്യം:15; ഗവ.സെന്ട്രൽ പ്രസ്സ് 1883</ref>
 
==ഉത്സവങ്ങൾ==
മഹാ[[ശിവരാത്രി]] ഇവിടുത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. കുംഭമാസത്തിൽ തിരുവോണം നക്ഷത്രത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിവസം ഇവിടെ നടത്താറുള്ള രഥോത്സവം വളരെ പ്രസിദ്ധമാണ്. മഹാഗണപതിക്ഷെത്രത്തിൽ നിന്നുമാണ് രഥോത്സവം ആരംഭിക്കുന്നത്.
 
==മറ്റുപ്രതിഷ്ഠകൾ==
===മഹാഗണപതി===
സിദ്ധിവിനായകനായാണിവിടുത്തെ ഗണപതി പ്രതിഷ്ഠ. രാവണനിൽ നിന്നും ആത്മലിംഗത്തെ രക്ഷിച്ചു പ്രതിഷ്ത നടത്തിയത് ഗണപതിയാണത്രേ. അഞ്ചടി ഉയരത്തിൽ ഗ്രാനൈറ്റിലാണ് ഇവിടുത്തെ ഗണേശപ്രതിഷ്ഠ.
===ഗോഗർഭം==
ആത്മലിംഗം പ്രതിഷ്ഠിച്ച് ഗണേശനും പശുക്കളും മറഞ്ഞത് ഇവിടെയാണത്രേ.
===ഭരതക്ഷേത്രം===
===കോടിതീർത്ഥം===
അറബിക്കടലിലെ ക്ഷേത്രത്തിനോട് ചേർന്നുള്ള തീർത്ഥസ്ഥലമാണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗോകർണ്ണം_മഹാബലേശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്