"ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
==ഐതീഹ്യം==
കൈകസീ പുത്രന്മാരായ രാവണനും, കുംഭകർണ്ണനും, വിഭീഷണനും തങ്ങളുടെ വരബലത്തിനായി ബ്രഹ്മാവിനെ തപസ്സു ചെയ്യതത് ഇവിടെ ഗോകർണ്ണത്തുവെച്ചാണ്. ശിവഭക്തയായിരുന്ന കൈകസി വെച്ചു പൂജിച്ചിരുന്ന ശിവലിംഗം, അസൂയാലുവായ [[ദേവേന്ദ്രൻ]] കടലിൽ എറിഞ്ഞുകളഞ്ഞു. ഇതറിഞ്ഞ് വിഷമിച്ച കൈകസിക്ക് മകൻ രാവണൻ കൈലാസത്തി പോയി പരമശിവനെ തപസ്സുചെയ്തു. തന്റെ ഒരോതലയും അഗ്നിയിൽ ഹോമിച്ച്, പത്താമത്തെ തലയും വാളിനാൽ അഗ്നിയിൽ ഹോമിക്കാനൊരുങ്ങിയപ്പോൾ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ടു. രാവണൻ തന്റെ അമ്മയ്ക്ക് വെച്ചുപുജിക്കാൻ ഒരു ശിവലിംഗവും, തനിക്ക് ഉമാദേവിയെക്കാളും സുന്ദരിയായ ഒരു പത്നിയേയും വരം ചോദിച്ചു. ഭക്തന്റെ പൂജയിൽ പ്രീതിതനായ ഭഗവാൻ രാവണനു തന്റെ ഹൃദയത്തിൽ നിന്നും ആത്മലിംഗം സമ്മാനിക്കുകയും , ഉമയേക്കാളും സുന്ദരി ലോകത്തിൽ ഇല്ലാത്തതിനാൻ ഉമയെതന്നെയും രാവാണനു കൊടുത്തു. പക്ഷേ ദേവിയേയും ആത്മലിംഗത്തേയും ഭൂമിയിൽ വെക്കരുത് എന്ന് കൂട്ടത്തിൽ ഉപദേശിക്കുകയും ചെയ്തു. രാവണൻ ആത്മലിംഗത്തെ തലയിലും, ദേവിയെ തോളിലുമായി ലങ്കയിലേക്ക് തിരിച്ചു. ദേവിക്കൊപ്പം ശിവഭൂതഗണങ്ങളും കൂടെ അനുഗമിച്ചിരുന്നു.
 
 
ഭഗവാന്റെ ആവശ്യപ്രകാരം മഹാവിഷ്ണു ഗോകർണ്ണത്തുവെച്ച് ബ്രഹ്മണരൂപത്തിൽ രാവണനെ കാണുകയും തോളിൽ ഒരു സ്ത്രീയെ കൊണ്ടുപോകുന്നത് അന്വേഷിച്ച് അറിയുകയും ചെയ്തു. രാവണൻ കഥകൾ പറഞ്ഞതുകേട്ട് ബ്രാഹ്മണൻ ചിരിക്കാൻ തുടങ്ങി, ഇതാണോ സുന്ദരി എന്ന് ചോദിച്ച്. രാവണൻ നോക്കുമ്പോൾ കരിനീലനിറത്തിൽ ഒരു ഭീകരരൂപമുള്ള സ്ത്രീയായാണ് ഉമാദേവിയെ കണ്ടത്. ദേവിയെ അവിടെ ഉപേക്ഷിച്ച് അത്മലിംഗവുമായി മുന്നോട്ട് പോകുമ്പോൾ ദേവേന്ദ്ര ഉപദേശത്താൽ ഗണപതി ബ്രഹ്മണരൂപത്തിൽ ഗോക്കളെ മേച്ചുകൊണ്ട് എതിരെ വന്നു. സന്ധ്യാവന്ദന സമയമായതിനാൽ രാവണൻ ഗണപതിയുടെ കൈയ്യിൽ ആത്മലിംഗം നൽകി കടലിൽ ദേഹശുദ്ധി വരുത്താൻ പോയി. ഗണപതി ഈ ആത്മലിംഗം അവിടെ പ്രതിഷ്ഠിക്കുകയും പെട്ടന്ന് അവിടെനിന്നും ഗോക്കളുമായി മറയുകയും ചെയ്തു. രാവണൻ തിരിച്ചു വരുമ്പോൾ അവസ്സനത്തെ പശുവും മറയുന്നതുകണ്ട് അതിന്റെ ചെവിയിൽ പിടിച്ചു വലിക്കുകയും ഒരു ചെവി മുറിഞ്ഞുപോരികയും ചെയ്തു എന്നു ഐതീഹ്യം. ഗണപതി പ്രതിഷ്ഠിച്ച ആത്മലിംഗം ഇളക്കിയെടുക്കാൻ മഹാബലവാനായ രാവണനു സാധിച്ചില്ല. രാവണനിലും മഹാബലവാനാണിതന്ന് മനസ്സിലാക്കി ഇവിടുത്തെ ദേവന് മഹബലേശ്വരൻ എന്ന് നാമകരണം നടത്തി രാവണൻ ലങ്കയിലേക്ക് തിരിച്ചു പോയി. രാവണൻ ഗോകർണ്ണത്ത് ഉപേക്ഷിച്ച ഉമാദേവി ഭദ്രകാളിയായും, പശുവിന്റെ ചെവി ഗോകർണ്ണം ആയും, ആത്മലിംഗം മഹാബലേശ്വരനായും അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/ഗോകർണ്ണം_മഹാബലേശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്