"ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '{{Infobox Mandir |name =Mahabaleshwar Temple |image = Main entry to the Mahabaleshwar Temple at Gokaran.jpg |image size = 200...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 24:
 
ഭഗവാന്റെ ആവശ്യപ്രകാരം മഹാവിഷ്ണു ഗോകർണ്ണത്തുവെച്ച് ബ്രഹ്മണരൂപത്തിൽ രാവണനെ കാണുകയും തോളിൽ ഒരു സ്ത്രീയെ കൊണ്ടുപോകുന്നത് അന്വേഷിച്ച് അറിയുകയും ചെയ്തു. രാവണൻ കഥകൾ പറഞ്ഞതുകേട്ട് ബ്രാഹ്മണൻ ചിരിക്കാൻ തുടങ്ങി, ഇതാണോ സുന്ദരി എന്ന് ചോദിച്ച്. രാവണൻ നോക്കുമ്പോൾ കരിനീലനിറത്തിൽ ഒരു ഭീകരരൂപമുള്ള സ്ത്രീയായാണ് ഉമാദേവിയെ കണ്ടത്. ദേവിയെ അവിടെ ഉപേക്ഷിച്ച് അത്മലിംഗവുമായി മുന്നോട്ട് പോകുമ്പോൾ ദേവേന്ദ്ര ഉപദേശത്താൽ ഗണപതി ബ്രഹ്മണരൂപത്തിൽ ഗോക്കളെ മേച്ചുകൊണ്ട് എതിരെ വന്നു. സന്ധ്യാവന്ദന സമയമായതിനാൽ രാവണൻ ഗണപതിയുടെ കൈയ്യിൽ ആത്മലിംഗം നൽകി കടലിൽ ദേഹശുദ്ധി വരുത്താൻ പോയി. ഗണപതി ഈ ആത്മലിംഗം അവിടെ പ്രതിഷ്ഠിക്കുകയും പെട്ടന്ന് അവിടെനിന്നും ഗോക്കളുമായി മറയുകയും ചെയ്തു. രാവണൻ തിരിച്ചു വരുമ്പോൾ അവസ്സനത്തെ പശുവും മറയുന്നതുകണ്ട് അതിന്റെ ചെവിയിൽ പിടിച്ചു വലിക്കുകയും ഒരു ചെവി മുറിഞ്ഞുപോരികയും ചെയ്തു എന്നു ഐതീഹ്യം. ഗണപതി പ്രതിഷ്ഠിച്ച ആത്മലിംഗം ഇളക്കിയെടുക്കാൻ മഹാബലവാനായ രാവണനു സാധിച്ചില്ല. രാവണനിലും മഹാബലവാനാണിതന്ന് മനസ്സിലാക്കി ഇവിടുത്തെ ദേവന് മഹബലേശ്വരൻ എന്ന് നാമകരണം നടത്തി രാവണൻ ലങ്കയിലേക്ക് തിരിച്ചു പോയി. രാവണൻ ഗോകർണ്ണത്ത് ഉപേക്ഷിച്ച ഉമാദേവി ഭദ്രകാളിയായും, പശുവിന്റെ ചെവി ഗോകർണ്ണം ആയും, ആത്മലിംഗം മഹാബലേശ്വരനായും അറിയപ്പെട്ടു.
 
==അവലംബം==
വർഗ്ഗം:നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ
"https://ml.wikipedia.org/wiki/ഗോകർണ്ണം_മഹാബലേശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്