"പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പെട്ട തീരദേശ ഗ്രാമമണ് പുന്നപ്ര. ജന്മിമാർക്ക് എതിരേ കുടിയാന്മാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കുടക്കീഴിൽ നടന്ന പുന്നപ്ര-വയലാർ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി തർക്കങ്ങൾക്കു ശേഷം 1990-കളിൽ ഭാരതസർക്കാർ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച പുന്നപ്ര-വയലാർ സമരത്തിന്റെ ദീപ്ത സ്മാരകങൾ ഈ ഗ്രാമത്തിൽ കാണാവുന്നതാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദന്റെ ജന്മദേശവും ഇതാണ്.
=='''ചരിത്രം'''==
 
===അതിരുകൾ===
പുന്നപ്ര നൂറ്റാണ്ടുകൾക്ക് മുമ്പ് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്നു. പുരാതന ആരാധനാലയമായ അറവുകാട് ക്ഷേത്രത്തിന്റെ മൂലക്ഷേത്രമായ മറുതാച്ചിക്കൽ ക്ഷേത്രം ബുദ്ധമത വിശ്വാസികളുടേതായിരുന്നു എന്നത് ഈ വാമൊഴിയ്ക്ക് പിൻബലമേകുന്നു. ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം ആലപ്പുഴ കിട്ടുവാശാൻ വൈദ്യനാണ് പ്രസിദ്ധമായ ആയുർവേദ നിഘണ്ടുവിന്റെ കർത്താവ്. ആത്മീയ നവോത്ഥാന നായകൻ വാഗ്ഭടാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട ആത്മവിദ്യാ സംഘത്തിന്റെ പ്രവർത്തനം 1093-ൽ ഇവിടെ ആരംഭിച്ചു. മിശ്രഭോജനം, ഹരിജനോദ്ധാരണം തുടങ്ങിയവയായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ . 1113-ൽ ആത്മവിദ്യാ സംഘത്തിന്റെ വളരെ ചരിത്രപ്രാധാന്യമുള്ള ഒരു സമ്മേളനത്തിന് പുന്നപ്ര സാക്ഷ്യം വഹിച്ചു. 1859-ൽ ലണ്ടൻ മിഷൻ സൊസൈറ്റി സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ പറവൂർ ഗവൺമെന്റ് ഹൈസ്കൂൾ . ഈ വിദ്യാലയമായിരുന്നു സാഹിത്യ പഞ്ചാനന്ദൻ പി.കെ.നാരായണ പിള്ളയുടെ ആദ്യ പഠനകളരി. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ അമ്മയായ മഹാറാണി സേതുപാർവ്വതീ ഭായി തമ്പുരാട്ടിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ശുദ്ധജല വിതരണപദ്ധതി പഞ്ചായത്തിലെ ആദ്യ ജലസേചന പദ്ധതിയായിരുന്നു. ആലപ്പുഴയിലെ വൻകിട കയർ ഫാക്ടറികളിൽ ഒന്നായിരുന്ന ഡാറാ-ഇസ്മയിൽ കമ്പനിയുടെ സ്ഥാപകനും ആലപ്പുഴ മാർക്കറ്റിന്റെ ശിൽപ്പിയും അമേരിക്കക്കാരനുമായ ഡാറാ സായിപ്പാണ് പുന്നപ്രയിൽ ശാസ്ത്രീയ തെങ്ങുകൃഷി പ്രചരിപ്പിച്ചത്. ആലപ്പുഴ-അമ്പലപ്പുഴ രാജപാത (ദേശീയപാത)യുടെ പ്രാരംഭ സർവേ നടത്തിയതും ഗ്രാമത്തിൽ ആദ്യത്തെ മോട്ടോർകാർ കൊണ്ടുവന്നതും പറവൂരിൽ താമസിച്ചിരുന്ന ഇദ്ദേഹമാണ്. ശാസ്ത്രീയ തെങ്ങുകൃഷി നടപ്പാക്കുന്നതിന് അദ്ദേഹം തിരഞ്ഞെടുത്ത വളപ്പു(കൃഷിയിടം)കളാണ് ഇന്ന് ആയിരം തൈവളപ്പ്, ലളിതവളപ്പ്, കുന്നവളപ്പ് എന്നീ പേരുകളിലറിയപ്പെടുന്നത്. രാജപാതയുടെ ഇരുവശങ്ങളിലും തണൽമരമായി കാറ്റാടി വച്ചുപിടിപ്പിച്ചതും ഡാറാ സായിപ്പാണ്. ഇതിനായി കാറ്റാടിതൈകൾ പാകി മുളപ്പിച്ച സ്ഥലമാണ് ഇന്ന് കാറ്റാടി വളപ്പാടി എന്നറിയപ്പെടുന്നത്. പഞ്ചായത്തിന്റെ പ്രാരംഭ രൂപമായിരുന്ന പുന്നപ്ര വില്ലേജു യൂണിയൻ 17-02-1949-ൽ നിലവിൽ വന്നു. കൊ.വ.1116-ലെ വില്ലേജു യൂണിയൻ ആക്ട് അനുസരിച്ച് നോമിമേറ്റ് ചെയ്യപ്പെട്ട ഭരണസമിതിയായിരുന്നു. 1950-ലെ തിരുവിതാംകൂർ കൊച്ചി പഞ്ചായത്ത് ആക്ട് 1951-ലെ സ്വാതന്ത്യ്രദിനത്തിൽ നിലവിൽ വന്നു. ഇതനുസരിച്ച് പഞ്ചായത്തിന്റെ പത്തു വാർഡുകളിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പ് 1953 ജൂൺ മാസം 25-ാം തീയതി നടന്നു. 29-07-1953-ൽ ഭരണസമിതി ചാർജ്ജെടുത്തു. വി.കെ.കരുണാകരൻ ആദ്യപ്രസിഡന്റായി ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. 2001-ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ് പുന്നപ്ര പഞ്ചായത്ത് വിഭജിച്ച് പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് എന്നിങ്ങനെ രണ്ട് പഞ്ചായത്തുകൾ രൂപീകരിക്കുന്നത്.
 
==='''അതിരുകൾ='''==
*കിഴക്കു് പൂക്കയ്തയാറ്
*പടിഞാറ് അറബിക്കടൽ
*തെക്ക് കുറവൻ തേട്
*വടക്ക് ഈരാതൊട്
====വാർഡ്കൾ====
 
=='''വാർഡുകൾ'''==
#സമരഭൂമി
#പോളിടെക്നിക്ക്
Line 13 ⟶ 16:
#ഈരെതോട്
#കരിമ്പാവളവ്
#ആഞ്ഞിലിപറമ്പ്
#സി വയ്യ് എം എ
#ഫിഷ് ലാന്റിംഗ് സെന്റെർ
#ജെ ബി സ്കൂൾ
#കറുത്താമഡം
#പഞ്ചായത്ത്
#പോത്തശേരി
#പവ്വർ ഹ്വ്സ്ഹൗസ്
#റെയിൽവെ സ്റ്റെഷൻ
#എസ്. എം. സി
#വെട്ടിക്കരി
#ഫിഷ് ലാന്റിംഗ് സെന്റെർ
#ആഞ്ഞിലിപറമ്പ്
#വിജ്ഞാനപ്രധായിനി
#സി വയ്യ് എം എ
 
=='''പൊതുവിവരങ്ങൾ''' <ref name="test1"/> ==
ജില്ല : ആലപ്പുഴ
ബ്ളോക്ക് : അമ്പലപ്പുഴ
വിസ്തീർണ്ണം : 9.153
വാർഡുകളുടെ എണ്ണം: 17
ജനസംഖ്യ : 22916
പുരുഷൻമാര് ‍: 10865
സ്ത്രീകൾ :12051
ജനസാന്ദ്രത :2504
സ്ത്രീ : പുരുഷ അനുപാതം : 1109
മൊത്തം സാക്ഷരത : 94
സാക്ഷരത (പുരുഷൻമാർ): 97
സാക്ഷരത (സ്ത്രീകൾ) :92
Census data 2001