"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
====നൈവേദ്യവാഹകർ====
ഒറീസ്റ്റീയ നാടകത്രയത്തിലെ രണ്ടാമത്തേതായ ഈ നാടകത്തിന്റെ പേര്, ആഗമെമ്നന്റെഅഗമെമ്നന്റെ ശവകുടീരത്തിൽ നൈവേദ്യവുമായെത്തുന്ന സ്ത്രീകളുടെ പല്ലവിസംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിതാവിന്റെ മരണം അവൻ മറക്കാനായി ക്ലൈറ്റേംനേസ്ട്ര മകൻ ഒറീസ്റ്റസിനെ ഫോസിസ് എന്ന നാട്ടിലേക്കയക്കുന്നു. എന്നാൽ അവിടെയുള്ള മുതിർന്നവർ അവനെ, രക്തം രക്തത്തിനായി ദാഹിക്കും എന്ന പുരാതനമായ പ്രതികാര നിയമം അനുസ്മരിപ്പിക്കുന്നു. ഇതുകേട്ട ഓറിസ്റ്റസ് പൈലേഡ്സ് എന്ന സുഹൃത്തിനൊപ്പം രഹസ്യമായി നാട്ടിൽ വരുന്നു. പിതാവിന്റെ ശവകുടീരം സന്ദർശിച്ച അയാൾ നൈവേദ്യവാഹകരുടെ സംഘത്തിന്റെ ഘോഷം കേട്ട് മറഞ്ഞുനിൽക്കുന്നു. നൈവേദ്യവാഹകർക്കൊപ്പം ഉണ്ടായിരുന്ന അവന്റെ സഹോദരി ഇലക്ട്രാ, പിതാവിന്റെ കൊലയ്ക്കു പ്രതികാരം ചെയ്യാൻ ഒറീസ്റ്റസിനെ ഉണർത്താൻ ആഗമെമ്നന്റെഅഗമെമ്നന്റെ ആത്മാവിനോട് പ്രാർത്ഥിക്കുന്നത് കേട്ട അവൻ സഹോദരിക്കു മുൻപിൽ വെളിവാകുന്നു. അവളുടെ പ്രേരണയിൽ ഒറീസ്റ്റസും കൂട്ടുകാരനും കച്ചവടക്കാരുടെ പ്രച്ഛന്നവേഷത്തിൽ കൊട്ടാരത്തിലെത്തി പിതാവിന്റെ ഘാതകിയായ അമ്മയെ വധിക്കുന്നു. മാതൃഹത്യയുടെ കുറ്റബോധത്തിൽ അർത്ഥോന്മത്തനായ ഒറീസ്റ്റസിനെ അവതരിപ്പിച്ചാണ് "നൈവേദ്യവാഹകർ" സമാപിക്കുന്നത്.
 
====ഗുണകാംക്ഷികൾ====
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്