"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
 
====ഗുണകാംക്ഷികൾ====
മൂന്നാമത്തെ നാടകത്തിൽ ഒറീസ്റ്റസിന്റെ കുറ്റബോധത്തിന്റെ മൂർത്തരൂപമായ പ്രതികാരദേവതകൾ (furies) അയാളെഒറീസ്റ്റസിനെ വേട്ടയാടുന്നു. നാടകത്തിന്റെ "ഗുണകാംക്ഷികൾ" എന്ന പേരു തന്നെ നായകനെ അലട്ടുന്ന പ്രതികാരദേവതകളെ വിപരീതാർത്ഥത്തിൽ സൂചിപ്പിക്കുന്നു. എല്ലാവരാലും പരിത്യജിക്കപ്പെട്ട് അലയുന്ന ഒറീസ്റ്റസിനെ പ്രതികാരദേവതകൾ വിടാതെ പിന്തുടരുന്നു. ഡെൽഫിയിൽ അപ്പോളോയുടെ ബലിപീഡത്തിൽ സാന്ത്വനം തേടാനെത്തിയ അയാളെ അപ്പോളോ ആശ്വസിപ്പിക്കുന്നു. എന്നാൽ ക്ലൈറ്റേംനേസ്ട്രയുടെ പ്രേതം ഭൂമിയിൽ നിന്നുയർന്ന് പ്രതികാരദേവതകളെ അയാൾക്കെതിരെ വീണ്ടും ഉണർത്തുന്നു. ആഥൻസിലെത്തിയ ഒറീസ്റ്റസ് അഥീനാ ദേവിയുടെ ക്ഷേത്രത്തിൽ മോചനത്തിനായി യാചിക്കുന്നു. അഥീനാ അയാളെ "സഹനം കൊണ്ടു തികവു നേടിയവൻ" എന്നു വിശേഷിപ്പിക്കുന്നു. അയാളെ കുറ്റപ്പെടുത്തിയ പ്രതികാരദേവതകളോട് ദേവി അയാളെ നഗരസഭയായ അരെയോപാഗസിനു മുൻപിൽ വിചാരണ ചെയ്യാൻ ആവശ്യപ്പെടുന്നു. നാടകത്തിന്റെ സമാപനരംഗം വിചിത്രമായ ഈ വിചാരണയാണ്. രക്തപ്രതികാരത്തിന്റെ പഴയ നീതിയുടെ സ്ഥാനത്ത് നിയമത്തെ പ്രതിഷ്ഠിക്കുന്ന നഗരസഭയിലെ ഈ വിചാരണയിൽ അദ്ധ്യക്ഷയായിരുന്നത് നഗര ദൈവമായ അഥീനാ ദേവിയാണ്. സഭയിൽ ഒറീസ്റ്റസിന്റെ ഭാഗം അപ്പോളോ ദേവനും അയാൾക്കെതിരായി പ്രതികാരദേവതകളും വാദിച്ചു. നഗരക്കോടതിയുടെ തീർപ്പ് ഒറീസ്റ്റസിന് അനുകൂലവും പ്രതികൂലവുമായി തുല്യവിഭക്തമായി. ഒടുവിൽ അദ്ധ്യക്ഷയായ അഥീനാദേവി ഒറീസ്റ്റസിനെ അനുകൂലിച്ചതോടെ അയാൾ ശിക്ഷാമുക്തനായി. അഥീനയുടെ അനുനയ പൂർവമായ വാക്കുകൾ പ്രതീകാരദേവതകളെപ്പോലും സമാധാനിപ്പിച്ചു. "ഈ ദിനം ഒരു പുതിയ യുഗം പിറന്നു" എന്നാണ് അവരിൽ പ്രധാനി പറയുന്നത്.<ref name = "durant"/>
 
==മരണം==
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്