"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
===പ്രൊമീത്തിയസ്===
 
[[അഗ്നി|അഗ്നിയുടെ]] രഹസ്യം മനുഷ്യർക്ക് വെളിപ്പെടുത്തിയ പ്രൊമീത്തിയസിനെ, ദൈവമുഖ്യനായ സൂയെസിന്റെ കല്പനയനുസരിച്ച് ലോഹനിർമ്മാണവിദ്യയുടെ ദേവനായ ഹെഫേസ്റ്റസ് കോക്കസസ് പർവതത്തിലെ ഒരു പാറയുടെ ശിഖരത്തിൽ കെട്ടിത്തൂക്കുന്നതു ചിത്രീകരിച്ചാണ് "ബന്ധനസ്ഥനായ പ്രൊമീത്തിയസ്" തുടങ്ങുന്നത്. പാറയിൽ നിസ്സഹായനായി തൂങ്ങിക്കിടക്കുമ്പോഴും പ്രൊമീത്തിയസ് [[ദൈവം|ദൈവങ്ങൾക്കു]] നേരേ നിഷേധം ചൊരിയുകയും പ്രാകൃതരായിരുന്ന [[മനുഷ്യൻ|മനുഷ്യർക്കു]] പരിഷ്‌കൃതിയിലേക്കു വഴി തുറന്ന തന്റെ പ്രവൃത്തിയിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. [[ഭൂമി]] മുഴുവൻ അതിന്റെ ഉപകർത്താവായ പ്രൊമീത്തിയസിന്റെ കഷ്ടതയിൽ വിലപിച്ചു. കോപിഷ്ടനായ സൂയെസ് ദേവൻ പ്രൊമീത്തീയസിനെ താഴെയുള്ള അസുരലോകത്തേയ്ക്ക് എടുത്തെറിയാനൊരുങ്ങിയപ്പോൾ സമുദ്രദേവന്റെ മക്കളായ ഓഷിയാനിഡുകൾ അയാളെ തുണക്കാനെത്തി. അമർത്ത്യതയുള്ള ദേവനായിരുന്നതിനാൽ ആസുരലോകത്തിലേക്കുള്ള പതനത്തിലും പ്രൊമീത്തിയസ് മരിച്ചില്ല. സൂയെസ് പ്രൊമീത്തിയസിനെ അവിടന്ന് ഉയർത്തി വീണ്ടും പാറയിൽ ബന്ധിക്കുകയും അവന്റെ [[ഹൃദയം]] തിന്നാൻ ഒരു കഴുകനെ നിയോഗിക്കുകയും ചെയ്തു. പകൽ തിന്നു തീർക്കുന്ന [[ഹൃദയം]] രാത്രി വളന്നു വരുകയും അടുത്ത ദിവസം കഴുകൻ തീറ്റ തുടരുകയും ആണ് ചെയ്തിരുന്നത്. മനുഷ്യരുടെ പതിമൂന്നു തലമുറകൾ പ്രൊമീത്തീയസ് ഈ പീഡനം സഹിച്ചു. ഒടുവിൽ ദയാലുവായ ഹെരാക്കിൽസ് എന്ന രാക്ഷസൻ കഴുകനെ കൊല്ലുകയും പ്രൊമീത്തീയസിനെ മോചിപ്പിക്കാൻ സൂയെസിനെ പ്രേരിപ്പിക്കുകയും ചെയ്തു.
 
 
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്