"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
ഗ്രീക്കു നാടകകലയുടെ ഏറ്റവും വലിയ നേട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് നാടകത്രയമായ ഒറീസ്റ്റീയ. ബന്ധനസ്ഥനായ പ്രൊമീത്തീയസിനു രണ്ടു വർഷം പിന്നാലെയും എസ്കിലസിന്റെ മരണത്തിനു രണ്ടു വർഷം മുൻപുമാണ് ഇതിന്റെ രചന നടന്നതെന്നു കരുതപ്പെടുന്നു. പാപം പാപരമ്പരകൾക്കു ജന്മം കൊടുത്ത് തലമുറകളിലൂടെ ശിക്ഷിക്കപ്പെടുന്നതിന്റെ കഥയാണിത്. ദൈവങ്ങളുടെ അമൃതും തേനും മോഷ്ടിച്ച് സ്വന്തം പുത്രനു കൊടുക്കുന്ന ഫിർജിയാക്കാരുടെ രാജാവ് ടാന്റലസിന്റെ കുടുംബത്തെ തലമുറകളോളം ഛിദ്രവും അക്രമവും വേട്ടയാടുന്നു. "ആഗമെമ്നൻ", "നൈവേദ്യവാഹകർ"(The libation bearers), "ഗുണകാംക്ഷികൾ"(The Eumenides) എന്നിവയാണ് ഈ നാടകത്രയത്തിൽ ഉൾപ്പെടുന്നത്.
====അഗമെമ്നൻ====
ടാന്റലസിന്റെ പേരക്കിടാവ് ഏട്രിയസിന്റെ മകനായിരുന്നു ആഗമെമ്നൻ. ട്രോജൻ യുദ്ധത്തിൽ പങ്കെടുക്കാൻ പോവുകയയിരുന്ന അയാളുടെ കപ്പലുകൾക്ക് ആർട്ടെമിസ് ദേവി കാറ്റു നിഷേധിച്ചു. ദേവിയുടെ ഉപവനത്തിൽ ഒരു മാനിനെ വേട്ടയാടിയിരുന്ന അയാളിൽ ദേവി കോപിച്ചിരുന്നു. ദേവിയുടെ കോപം അകറ്റാനായി അയാൾ മകൾ ഇഫിജീനിയയെ ബലിയർപ്പിച്ചു. മകളുടെ കൊലയിൽ കോപിച്ചിരുന്ന അയാളുടെ ഭാര്യ ക്ലൈറ്റംനേസ്ട്രക്ലൈറ്റംനെസ്ട്ര അയാളുടെ ബന്ധു ഏജിസ്തസുമായി പ്രണയത്തിലുമായി. ട്രോയിയിലെ വിജയത്തിനു ശേഷം അവിടത്തെ രാജകുമാരി കസാന്ദ്രയേയും കൂട്ടി മടങ്ങി വന്ന ആഗമെമ്നനെയും അവളേയും ക്ലൈറ്റംനേസ്ട്രയുംക്ലൈറ്റംനെസ്ട്രയും ഏജിസ്തസും ചേർന്നു ചതിയിൽ കൊല്ലുന്നു.
 
====നൈവേദ്യവാഹകർ====
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്