"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==കൃതികൾ==
യവനലോകത്ത് തിയേറ്റർ ആദ്യമൊക്കെ പല്ലവിക്കാരുടെ(Chorus) വേദിയായിരുന്നു. ക്രി.മു. ആറാം നൂറ്റാണ്ടിൽ പല്ലവിക്കാരിൽ ഒരുവനെ മറ്റുള്ളവരുമായി സംവദിക്കുന്ന അഭിനേതാവായി വേർതിരിച്ചെടുത്തത് പാശ്ചാത്യലോകത്തെ നടന സങ്കല്പത്തിന്റെ തന്നെ പ്രാരംഭകനായി പറയപ്പെടുന്ന [[തെസ്പിസ്]] ആണ്. അഭിനേതാക്കളുടെ എണ്ണം ഒന്നിൽ നിന്ന് രണ്ടായി വർദ്ധിപ്പിച്ച് നാടകങ്ങളിലെ സംഘർഷസാധ്യത വർദ്ധിപ്പിച്ചത് എസ്കിലസാണ്. പല്ലവിക്കാരുടേതല്ലാതെ അഭിനേതാക്കളുടെ കലയെന്ന നിലയിലേക്കുള്ള നാടകത്തിന്റെ പരിണാമത്തിലെ ഒരു നാഴികക്കല്ലായിരുന്നു എസ്കിലസ് അവതരിപ്പിച്ച ഈ പരിഷ്കാരം.
 
എഴുപതു മുതൽ തൊണ്ണൂറു വരെ നാടകങ്ങൾ എസ്കിലസ് എഴുതിയതായി പറയപ്പെടുന്നുണ്ടെങ്കിലും അവയിൽ ഏഴെണ്ണം മാത്രമാണ് ഇന്നു ലഭ്യമായുള്ളത്. ഇവയിൽ "കെഞ്ചുന്ന പെണ്ണ്"(The Suppliant Woman), "പേർഷ്യൻ പെണ്ണ്"(The Persian Woman), "തീബ്സിനെതിരെ ഏഴു പേർ"(The Seven Against Thebes) എന്നിവ താരതമ്യേന പ്രാധാന്യം കുറഞ്ഞവയാണ്. പല്ലവിക്കാർ മുന്നിട്ടു നിൽക്കുന്ന പഴഞ്ചൻ ശൈലിയിലെ നാടകമാണ് "കെഞ്ചുന്ന പെണ്ണ്". പേർഷ്യാക്കാർക്കെതിരെയുള്ള സലാമിസിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് "പേർഷ്യൻ പെണ്ണ്". ഗ്രീക്കു നാടകകൃത്തുക്കളുടെ ഇഷ്ടവിഷയമായ ഈഡിപ്പസിന്റെ പുരാവൃത്തത്തെ ആധാരമാക്കിയുള്ള ഒരു നാടകത്രയത്തിലെ അവസാനത്തെ നാടകമാണ് "തീബ്സിനെതിരെ ഏഴുപേർ".
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്