"ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിലാണ് ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പെരിനാട്, കുണ്ടറ, ഈസ്റ്റ് കല്ലട, പേരയം, മൺട്രോത്തുരുത്ത്, പനയം എന്നീ ആറു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത്. മൺട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചിറ്റുമല ബ്ളോക്ക് പഞ്ചായത്തിന് 77.01 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 12 വാർഡുകളുമുണ്ട്.
==ഭൂമിശാസ്ത്രം==
കൊല്ലം താലൂക്കിന്റെ വടക്കുകിഴക്കായാണ് ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങൾ ഏറിയ പങ്കും മൺറോത്തുരുത്ത് പഞ്ചായത്തിലാണ് കാണപ്പെടുന്നത്. ഇവിടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമായ ജൂൺ-ജൂലൈ മാസങ്ങളിലാണ്. ബ്ളോക്കിന്റെ വടക്കും, പടിഞ്ഞാറും ദിക്കുകൾ ജലാശയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 23 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ചിറ്റുമല ബ്ളോക്കിന്റെ ഭൂപ്രകൃതിയെ ഉയർന്ന പ്രദേശം, ചരിഞ്ഞ പ്രദേശം, താഴ്വരകൾ, തീരസമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. വെട്ടുകൽ മണ്ണ്, ചരൽമണ്ണ്, പശിമരാശി മണ്ണ്, എക്കൽ മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/ചിറ്റുമല_ബ്ലോക്ക്_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്