"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manusmruthi (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
→‎ലിപ്യന്തരണം: കൂടുതൽ ചിഹങ്ങൾ
വരി 54:
====എസ്കേപ്പിങ്ങും ലിപ്യന്തരണം പ്രവർത്തനരഹിതമാക്കലും====
മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ ബാക്ക്സ്ലാഷിന്‌ ശേഷം ആവശ്യമുള്ള അക്ഷരം ടൈപ്പ് ചെയ്താൽ മതിയാകും, ml എന്ന് ചേർക്കാൻ \m\l എന്ന് ടൈപ്പ് ചെയ്യാം. മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ ഏതാനും ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർക്കാൻ ഈ രീതി വളരെ ഉപകാരപ്രദമായിരിക്കും. അതല്ലാതെ ലിപ്യന്തരണം നിർത്തിവെക്കാൻ മൂന്ന് വഴികളുണ്ട്. ഒന്നാമത്തെ വഴി കണ്ട്രോൾ കീയും M കീയും (Ctrl+M) ഒന്നിച്ചമർത്തുകയാണ്‌, അതുവഴി ലിപ്യന്തരണം നിർജ്ജീവമാകുന്നു. അടുത്ത തവണ Ctrl+M അമർത്തുന്നതോടെ ലിപ്യന്തരണം വീണ്ടും സജീവമാകുകയും ചെയ്യും. ഈ രീതിയിലുള്ള കുറുക്കു കീ കോമ്പിനേഷൻ എല്ലാ ബ്രൗസറിലും പ്രവർത്തിക്കാറില്ല. ഒരോ ഇൻപുട്ട് ബോക്സിനും സമീപത്തുള്ള ''മലയാളത്തിലെഴുതുക'' എന്ന ചെക്ക്ബോക്സുകൾ ടിക്ക് ചെയ്യുകയും അൺടിക്ക് ചെയ്യുകയും വഴി ലിപ്യന്തരണത്തെ നിയന്ത്രിക്കുന്നതാണ്‌ രണ്ടാമത്തെ വഴി. Ctrl+M കുറുക്കു കീ പ്രവർത്തിക്കാത്ത ബ്രൗസറുകളിൽ ചെക്ക് ബോക്സുകൾ ഉപയോഗിക്കുക വഴി ലിപ്യന്തരണം നിർത്തുവാൻ തുടരുവാനും സാധ്യമാണെങ്കിലും പല ഉപയോക്താക്കളും കുറുക്കു കീകളായിരിക്കും കൂടുതൽ ആഗ്രഹിക്കുക, അതിനു വേണ്ടിയുള്ളതാണ്‌ <> എന്ന് ടൈപ്പ് ചെയ്തുള്ള മൂന്നാമത്തെ വഴി. ലിപ്യന്തരണം സജീവമായിരിക്കേ <> എന്ന് ടൈപ്പ് ചെയ്താൽ അത് അപ്രത്യതക്ഷമാകുകയും ലിപ്യന്തരണം നിർജ്ജീവമാകുകയും ചെയ്യും. വീണ്ടും <> ടൈപ്പ് ചെയ്താൽ അത് അപ്രത്യക്ഷമാകുകയും ലിപ്യന്തരണം ആരംഭിക്കുകയും ചെയ്യുന്നതാണ്‌. ഇതിനിടയിൽ <> എന്ന് ചേർക്കേണ്ടി വരികയാണെങ്കിൽ < എന്നതിനുശേഷം സ്പേസ് അടിക്കുകയും സ്പേസ് ഒഴിവാക്കി > ചേർക്കുകയും വഴി അത് സാധ്യമാക്കാം. ചെക്ക് ബോക്സ് വഴിയോ Ctrl+M വഴിയോ ലിപ്യന്തരം നിർജ്ജീവമാക്കിയിട്ടുണ്ടെങ്കിൽ ഈ രീതിയിൽ അത് സജീവമാക്കാൻ കഴിയില്ല.
 
===മറ്റ് ചിഹങ്ങൾ===
*1/2\ = ൴ (മലയാള അര ചിഹ്നം)
*1/4\ = ൳ (മലയാള കാൽ ചിഹ്നം)
*3/4\ = ൵ (മലയാള മുക്കാൽ ചിഹ്നം)
*10\ = ൰ (മലയാള അക്കം പത്ത്)
*100\ = ൱ (മലയാള അക്കം നൂറ്)
*1000\ = ൲ (മലയാള അക്കം ആയിരം)
*-- = – (en dash)
*--- = — (em dash)
*<nowiki>\-</nowiki> = − (കുറക്കൽ ചിഹ്നം)
*<nowiki>\*</nowiki> = × (ഗുണനം ചിഹ്നം)
*<nowiki>\/</nowiki> = ÷ (ഹരണം ചിഹ്നം)
 
==ഇൻസ്ക്രിപ്റ്റ്==