"കുറിച്ചി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
[[ചെമ്പകശ്ശേരി രാജാവ്|ചെമ്പകശ്ശേരി രാജാവിന്റെ]] ഭരണത്തിലുളള പ്രദേശമായിരുന്നു കുറിച്ചി. തെക്കുംകൂർ ദേശത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങൾ. ഗുരുശ്രീപുരം എന്ന സ്ഥലം ആണ് കുറിച്ചി ആയതെന്ന് ചില പണ്ഡിതമാർ അഭിപ്രായപ്പെടുന്നു. വേമ്പനാട്ട് കായലുമായി ജലഗതാഗത സമ്പർക്കം ഇവിടെനിന്നും ആരംഭിച്ചിരുന്നതായി രേഖകൾ ഉണ്ട്. മലഞ്ചരക്കും കരിമ്പുല്പന്നങ്ങളും കപ്പയും വലിയ കെട്ടുവള്ളങ്ങളിലും പത്തേമാരികളിലും കയറ്റി അന്യനാടുകളിലേക്ക് ഇവിടെ നിന്നും കൊണ്ട് പോയിരുന്ന സേട്ടുമാരെക്കുറിച്ചും ചരിത്ര രേഖകളിൽ പരാമർശങ്ങളുണ്ട്. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന മീനച്ചലാറിന്റെ ശാഖകൾ വലിയ വലിയ വഞ്ചികൾ നിർബാധം സഞ്ചരിച്ചെത്താവുന്ന തരത്തിൽ വിശാലമായ ജലാശയങ്ങളായി ഈ നാടിന്റെ വടക്കും പടിഞ്ഞാറുമായി കിടക്കുന്നു.
 
അതിർത്തികൾ
 
പടിഞ്ഞാറ് ആലപ്പുഴ ജില്ലയിലെ നീലംപേരൂർ ഗ്രാമപഞ്ചായത്ത്
 
കിഴക്ക് വാകത്താനം, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തുകൾ,
 
വടക്ക് പനച്ചിക്കാട്, നാട്ടകം, വാകത്താനം ഗ്രാമപഞ്ചായത്തുകൾ
 
തെക്ക് വാഴപ്പളളി, തൃക്കൊടിത്താനം പഞ്ചായത്തുകൾ
 
 
 
എന്നിവയാണ് കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.
"https://ml.wikipedia.org/wiki/കുറിച്ചി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്