"ഒഞ്ചിയം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
[[വടകര]] താലൂക്കിൽ സ്ഥിതി ചെയ്യുന്നു. [[1948]]-ലെ ഭീകരമായ [[ഒഞ്ചിയം വെടിവെപ്പ്]] നടന്നത് ഇവിടെയാണ്. 1948 ഏപ്രിൽ 30-ന് നടന്ന വെടിവെപ്പിൽ ആകെ 10 പേർ മരണമടഞ്ഞു. അന്നു മുതൽ ഇതൊരു [[കമ്മ്യൂണിസ്റ്റ്]] ശക്തി കേന്ദ്രമായിരുന്നു. [[മടപ്പള്ളി ഗവണ്മെന്റ് കോളേജ്]], [[മടപ്പള്ളി ഗവണ്മെന്റ് ഫിഷറീസ് ടെൿനിക്കൽ ഹയർ സെക്കണ്ടറി സ്ക്കൂൾ]] തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഏക റെയിൽവേ സ്റ്റേഷൻ - നാദാപുരം റോഡ്. മുൻ കാലങ്ങളിൽ നാദാപുരത്തേക്ക് പോകാൻ ഈ സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇന്നതിൻറെ ആവശ്യകതയില്ല. പ്രധാന സ്ഥലങ്ങൾ [[കണ്ണൂക്കര]], [[മടപ്പള്ളി]], [[വെള്ളികുളങ്ങര]], [[നാദാപുരം റോഡ്]].
 
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ ഒഞ്ചിയം എന്ന കർഷകഗ്രാമം ഉണരുന്നത് ഉത്തരകേരളത്തിലെ നവോത്ഥാനനായകരിൽ പ്രമുഖനായ [[വാഗ്‌ഭടാനന്ദവാഗ്‌ ഭടാനന്ദ ഗുരു]]വിൻറെ [[ആത്മവിദ്യാ സംഘം]] പ്രവർത്തനത്തിലൂടെ ആയിരുന്നു. 1917ൽ ഒഞ്ചിയത്തെ കാരക്കാട്ടിൽ [[ആത്മവിദ്യാ സംഘം]] പ്രവർത്തനം ആരംഭിച്ചു. സാമൂഹികാനാചരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാട്ടം നയിച്ച സംഘം ഒഞ്ചിയത്തിൻറെ ഉണർവ്വായി. തുടർന്ന് ദേശീയപ്രസ്ഥാന നായകനായ മൊയാരത്ത് ശങ്കരൻറെ നേതൃത്വത്തിൽ ഒഞ്ചിയവും സമീപപ്രദേശങ്ങളും ദേശീയ പ്രസ്ഥാനത്തിൻറെയും നവോത്ഥാനപ്രസ്ഥാനത്തിൻറെയും തുടിപ്പുകൾ ഏറ്റുവാങ്ങി
[[രാജീവ് ഗാന്ധി]] സദ്ഭാവന അവാർഡ് ലഭിച്ച സഹകരണ മേഖലയിലെ പ്രശസ്തമായ [[ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി]] [[മടപ്പള്ളി]] യിലാണ്. [[വാഗ്‌ഭടാനന്ദവാഗ്‌ ഭടാനന്ദ ഗുരു]] സ്ഥാപിച്ച ഐക്യനാണയസംഘമാണ് പിന്നീട് [[ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി]]യായി രൂപാന്തരപ്പെട്ടത്.
 
[[പുനത്തിൽ കുഞ്ഞബ്ദുള്ള|പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ]] [[സ്മാരകശിലകൾ]] എന്ന കൃതിയിലെ മാച്ചനാരി കുന്നും പരിസരവും ഒഞ്ചിയത് സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ആദ്യമായി വിഭവഭൂപടം നിർമ്മിക്കപെട്ട പഞ്ചായത്തുകളിൽ ഒന്ന്.{{തെളിവ്}}
"https://ml.wikipedia.org/wiki/ഒഞ്ചിയം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്