"ബി.ജി. വർഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Changing the style, Cleanup, Link correction
വിക്കിശൈലി
വരി 15:
| children =
}}
[[ഇന്ത്യ|ഇന്ത്യയിലെ]]യിലെ പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് '''ബി.ജി. വർഗീസ്'''. [[മലയാളി|മലയാളിയായ]]യായ വർഗീസ് [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ്]] പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെയും [[ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്|ഇന്ത്യൻ എക്സ്പ്രസ്സിന്റെ]] പത്രാധിപരായി ജോലിചെയ്ത വർഗീസ് ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂർത്തങ്ങളും റിപ്പോർട്ട് ചെയ്തു.<ref>http://www.hindustantimes.com/B-G-Verghese-on-his-book-First-Draft/Article1-606483.aspx</ref> മുൻപ്രധാന മന്ത്രി [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] മാധ്യമ ഉപദേഷ്ടാവായിട്ടുണ്ട്. വർഗീസിന്റെ [[ആത്മകഥ]]യാണ് ''ഫസ്റ്റ് ഡ്രാഫ്റ്റ്:വിറ്റനസ് റ്റു മെയ്കിംഗ് ഓഫ് മോഡേൺ ഇൻഡ്യ'' (First Draft: Witness to Making of Modern India). [[അടിയന്തിരാവസ്ഥ]]ക്ക് ശേഷം 1977 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ [[മാവേലിക്കര|മാവലിക്കരയിൽ]] നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.<ref name='madh-2'/> പത്രപ്രവർത്തനത്തിനുള്ള മാഗ്സാസെ അവാർഡ് 1975 ൽ വർഗീസിനെ തേടിയെത്തി.<ref>http://www.penguinbooksindia.com/Authors/BG_Verghese.aspx</ref> 'കാഞ്ചൻജങ്ക ഇതാ വരുന്നു ഞങ്ങൾ' (Kanchenjunga, Here We Come) എന്ന തലക്കെട്ടിൽ ഹിന്ദുസ്ഥാൻ ടൈംസിൽ അദ്ദേഹമെഴുതിയ മുഖപ്രസംഗം പ്രസിദ്ധമാണ്.<ref name='madh-2'>{{cite news|title=ചരിത്രത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് |url=http://www.madhyamam.com/news/12203|date=2010-10-29|accessdate=2010-10-29|publisher=[[മാധ്യമം ദിനപ്പത്രം]]}}</ref>
 
==ജീവിതം==
1927 ലാണ് വർഗീസിന്റെ ജനനം. ഇപ്പോൾ ഡൽഹിയിൽ താമസം.<ref>http://www.bgverghese.com/about.htm</ref> ഡെറാഡൂണിലെ ഡൂൺസ്കൂളിലും ഡൽഹിയിലെ സെന്റ് സ്റ്റീഫൻ കോളേജിലും കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകനായി തുടങ്ങിയ വർഗീസ് 1969-75 കാലയളവിൽ ഹിന്ദുസ്ഥാൻ ടൈസിന്റെയും 1982-86 വർഷങ്ങളിൽ ഇന്ത്യൻ എക്സ്പ്രസിന്റെയും പത്രാധിപരായി സേവനമനുഷ്ടിച്ചു. 1966-69 വരെ [[പ്രധാനമന്ത്രി]] [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]]യുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. ഇന്ദിരാഗാന്ധിയോട് വളരെ അടുപ്പം നിലനിർത്തിയ അദ്ദേഹം [[സിക്കിം|സിക്കിമിനെ]] ഇന്ത്യയോട് കൂട്ടിച്ചേർത്തതിനെ വിമർശിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ പത്രാധിപകുറിപ്പ് "കാഞ്ചൻജങ്ക ഇതാ വരുന്നു ഞങ്ങൾ" ഇന്ദിരാഗാന്ധിയുടെ അനിഷ്ടം നേടാൻ കാരണമായി. ഇത് ടൈംസ് ഓഫ് ഇന്ത്യയിലെ അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തി.<ref name='madh-2'/>
പത്രാധിപരെന്ന നിലയിൽ വികസനോന്മുഖ പത്രപ്രവർത്തനത്തെ ഉദാരമായി പ്രോത്സാഹിപ്പിച്ച ആളായിരുന്നു ബി.ജി. വർഗീസ്.
 
"https://ml.wikipedia.org/wiki/ബി.ജി._വർഗീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്