"കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ: [[ചെങ്ങന്നൂർ]] (35 കി.മി), [[തിരുവല്ല]] (40 കി.മി), ആവണീശ്വരം (23 കി. മി- [[കൊല്ലം]] ഭാഗത്തേക്ക് പോകുന്നതിന്)

ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: [[തിരുവനന്തപുരം]] (105 കി.മി), [[നെടുമ്പാശ്ശേരി]] അന്താരഷ്ട്ര വിമാനത്താവളം (162 കി.മി)

===റോഡ് മാർഗ്ഗങ്ങൾ===
[[പുനലൂർ]]- [[പത്തനംതിട്ട]]- [[മൂവാറ്റുപുഴ]] സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ [[പത്തനംതിട്ട]]യിൽ നിന്ന് 10 കിലോമീറ്റർ അകലെയായും [[പത്തനാപുരത്തു|പത്തനാപുരം]] നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു.

കോന്നി- കല്ലേലി- അച്ചൻകോവിൽ റോഡ്- പുതുതായി പുനർനിർമ്മിക്കുന്ന ഈ റോഡ് [[ശബരിമല]]യിൽ നിന്ന് തമിഴ് നാട്ടിലെ [[തെങ്കാശി]]യിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു (ഏകദേശം 21 കിലോമീറ്റർ ലാഭം). ഇത് [[ചിറ്റാർ]]-[[അച്ചൻകോവിൽ]] റോഡ് പദ്ധതിയുടെ ഭാഗമാണു. ഈ റോഡ് സഹ്യപർവത വനമേഖലയിലൂടെ കടന്നു പോകുന്നതിനാൽ യാത്രക്കാർക്ക് കൗതുകകരമായ കാഴ്ചകൾ കാണാനാകും. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ [[അടൂരും|അടൂർ]] [[പന്തളത്തും|പന്തളം]] എത്താം. മാർഗ്ഗരേഖ: കോന്നി-വാഴമുട്ടം-വള്ളിക്കോട്-ചന്ദനപ്പള്ളി-കൊടുമൺ-അടൂർ--24 കിലോമീറ്റർ; കൊന്നി-വള്ളിക്കോട്-കൈപ്പട്ടൂർ-തുമ്പമൺ-പന്തളം---22 കിലോമീറ്റർ

കോന്നി-തണ്ണിത്തോട്-ചിറ്റാർ- ഇത് [[ശബരിമല]]യിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു.

== സാമൂഹിക പ്രാധാന്യമുള്ള സ്ഥലങ്ങൾ ==
"https://ml.wikipedia.org/wiki/കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്