"സംവാദം:ഹോമിയോപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
"ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരത്തിലുമുള്ള ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ട്"- ഈ വരിക്ക് എന്ത് സാധുതയാണുള്ളത്! 'മോളിക്യുലാർ മെമ്മറി' എന്ന സങ്കല്പത്തെ തകർത്ത ശാസ്ത്രീയ പരീക്ഷണങ്ങളെയെല്ലാം ഹോമിയോ വക്താക്കൾ തള്ളിക്കളയുകയാണുണ്ടായത്. 2007 ൽ സ്വിസ്-ബ്രിട്ടീഷ് സംയുക്ത പരീക്ഷണങ്ങൾ 110 ടെസ്റ്റുകളിലൂടെ ഹോമിയോ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് വിലയിരുത്തി. ഹോമിയോ സിദ്ധാന്തങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവർക്ക് 2002-ൽ ജെയിംസ് റാൻഡി 1 മില്യൺ ഡോളർ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അതിന്റെ ആദ്യപടി പോലും കടക്കാൻ ഇതുവരെ ഹോമിയോ വക്താക്കൾക്ക് സാധിച്ചില്ല. എന്നിട്ടും "ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരത്തിലുമുള്ള ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ട്" എന്നെഴുതാൻ എങ്ങനെ കഴിഞ്ഞു! "...രോഗത്തെയും രോഗികളെയും ഹോമിയോപ്പതി യുക്തിബോധത്തോടെയാണ്‌ നോക്കിക്കാണുന്നത്." എന്നത് കേവലം അഭിപ്രായപ്രകടനം മാത്രമാണ്. മരുന്നുകൾ നേർപ്പിക്കുന്തോറും വീര്യം കൂടുന്നു എന്നതിന്റെ 'യുക്തി' സ്ഥാപിച്ചിട്ടു മതി ഈ അഭിപ്രായപ്രകടനം.
 
- 'അടിസ്ഥാന തത്വം', 'ചികിത്സാരീതി' എന്നിവയിൽ ഹോമിയോയുടെ കാഴ്ച്ചകാഴ്ച്ചപ്പാടുകൾ പറയുന്നുണ്ട്. 'കാഴ്ച്ചപ്പാട്' എന്നതിൽ ഹോമിയോയുടെ കാഴ്ച്ചപ്പാടുകൾ പറയുന്നുണ്ട്. ആഎന്ന തലവാചകത്തിനു ഒട്ടും ചേർന്നതല്ല അതിനു താഴെയുള്ള അഭിപ്രായ പ്രകടനങ്ങൾ. പകരം 'അനുകൂലാഭിപ്രായങ്ങൾ' എന്ന ഉപവിഭാഗത്തിൽ ഇത്തരത്തിലുള്ള വാദങ്ങൾ ഉൾപ്പെടുത്താം. [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 17:18, 27 ഒക്ടോബർ 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഹോമിയോപ്പതി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹോമിയോപ്പതി" താളിലേക്ക് മടങ്ങുക.