"കൃത്രിമബീജസങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
references
വരി 5:
 
 
ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്നതിനാണ് '''ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ''' (ഐ.വി.എഫ്) അഥവാ '''കൃത്രിമ ബീജസങ്കലനം''' എന്നു പറയുന്നത്. വന്ധ്യതാ ചികിത്സയിൽ, മറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയിൽ കുട്ടികളുണ്ടാവാൻ ഐ.വി.എഫ് ഒരു പ്രധാന ഉപാധിയായി സ്വീകരിക്കപ്പെടുന്നു.<ref>http://www.massgeneral.org/about/newsarticle.aspx?id=2377</ref>
 
ഈ സാങ്കേതികവിദ്യയിൽ ഹോർമോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോൽ‌പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുകയും, അങ്ങനെ ഉല്പാദിപ്പിക്കുന്ന അണ്ഡകോശങ്ങളെ സ്ത്രീശരീരത്തിൽ നിന്ന് മാറ്റി പ്രത്യേകം പരുവപ്പെടുത്തിയ ഒരു [[സംവർധക മാധ്യമം (culture medium)|സംവർധക]] ദ്രവമാധ്യമത്തിൽ നിക്ഷേപിച്ച് അവയെ പുരുഷബീജങ്ങളെക്കൊണ്ട് ബീജസങ്കലനം (fertilization) ചെയ്യിക്കുകയും [[സിക്താണ്ഡം|സിക്താണ്ഡമാക്കുകയും]] (zygote) ചെയ്യുന്നു. ഈ സിക്തണ്ഡത്തെ പിന്നീട് ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ, ഒരു കുഞ്ഞിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നിക്ഷേപിക്കുകയും ചെയ്യുന്നു.
വരി 24:
 
സിക്താണ്ഡമുണ്ടായിക്കഴിഞ്ഞാൽ അതിനെ ഗർഭപാത്രത്തിലേക്ക് ആരോപണം (implant) ചെയ്യുമ്മുൻപ് ഭ്രൂണത്തിനു [[ജനിതകവൈകല്യം|ജനിതകവൈകല്യങ്ങളൊന്നുമില്ല]] എന്നുറപ്പുവരുത്താനായി [[ജനിതകരോഗനിർണയം|ജനിതകരോഗനിർണയ]] പരീക്ഷകൾ നടത്താനുള്ള സങ്കേതം ഇന്ന് ലഭ്യമാണ്. ആരോപണപൂർവ്വ ജനിതകരോഗനിർണയം (Preimplantation Genetic Diagnosis, PGD) എന്ന് ഇതിനെ വിളിക്കുന്നു.
 
<div class="references-2column"><references/></div>
 
[[en:In vitro fertilisation]]
 
"https://ml.wikipedia.org/wiki/കൃത്രിമബീജസങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്