"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,437 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
++
(++)
[[കേരളം|കേരളത്തിൽ]] നിന്നു് [[മലയാളം|മലയാളത്തിൽ]] പ്രസിദ്ധീകരിക്കുന്ന ഇൻലന്റ് മാസിക ആണു് '''''ഇന്ന്'''''. 1981 മുതൽ [[മലപ്പുറം|മലപ്പുറത്തുനിന്നും]] മുടങ്ങാതെ പുറത്തിറങ്ങുന്ന ഇന്ന് ഇൻ‌ലന്റ് മാസികയുടെ പത്രാധിപർ മണമ്പൂർ രാജൻബാബു ആണു്. 1981ആരംഭം മുതൽ മണമ്പൂർ രാജൻബാബു തന്നെയാണു് ഇന്നിന്റെ''ഇന്നി''ന്റെ പ്രസാധകനും പത്രാധിപരും. പ്രതിഫലം കൈപ്പറ്റാതെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ പോലും ‘ഇന്നിന്‘''ഇന്നി''ന് ‘ സ്യഷ്ടികൾ നൽകുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷത ആണു്.
 
നൂറ് കോപ്പികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 2009-ൽ ‘ഇന്നി’നു്‘''ഇന്നി''’നു് 5000 കോപ്പികൾ ഉണ്ടായിരുന്നു. ഇന്ത്യക്കു പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ കുഞ്ഞ് പ്രസിദ്ധീകരണത്തിനു വായനക്കാരുണ്ട്.
 
==ഉള്ളടക്കം==
''ഇന്ന്'' സാധാരണ മാസികളിലെ എല്ലാ സൃഷ്ടികളും ഉൾക്കൊള്ളുന്നു. എഡിറ്റോറിയൽ, കഥ, കവിത, കാർട്ടൂൺ തുടങ്ങി പുസ്തക നിരൂപണം വരെ എല്ലാം ഈ ഇൻലന്റ് മാസികയിൽ ഉൾപ്പെടുത്താനാകും വിധം ചെറുതാക്കി ഉൾപ്പെടുത്തിയിരിക്കും<ref name="innu-25">{{cite news|title=`Innu' is 25 years old |url=http://www.hindu.com/2006/05/16/stories/2006051604320200.htm|accessdate=27 ഒക്ടോബർ 2010|newspaper=[[ദി ഹിന്ദു]]|date=16 മേയ് 2006}}</ref>. [[എം.ടി. വാസുദേവൻ നായർ]], [[ഒ.വി. വിജയൻ]], [[ഒ.എൻ.വി. കുറുപ്പ്]], [[അയ്യപ്പപ്പണിക്കർ]] തുടങ്ങിയവർ ''ഇന്നി''ൽ എഴുതിയിട്ടുണ്ട്. പ്രമുഖരായ സാഹിത്യകാരുടെ സൃഷ്ടികൾക്ക് പുറമേ പുതുമുഖങ്ങൾക്കും മാസികയിൽ അവസരം നൽകി വരുന്നു.
 
''ഇന്നി''ന്റെ സാധാരണ രൂപം ഇൻലന്റ് പോലെയാണെങ്കിൽ കൂടി വിശേഷാൽ പ്രതികൾ ചെറുപുസ്തകരൂപത്തിലാകാറുണ്ട്. ഇവയ്ക്ക് സാധാരണ ലക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി വിലയും ഈടാക്കാറുണ്ട്.
 
== പ്രസാധനവും വിതരണവും ==
പ്രസാധകനായ മണമ്പൂർ രാജൻബാബു പോലീസുദ്യോഗസ്ഥനായിരുന്നു. ഒരിക്കൽ മലപ്പുറത്തേയ്ക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ ''സുലേഖ'' എന്നൊരു ഇൻലന്റ് മാസിക കാണാനിടയാകുകയും തുടർന്ന് ''സംഗമം'' എന്ന പേരിൽ പുതിയൊരു ഇൻലന്റ് മാസിക തുടങ്ങുകയുമായിരുന്നു. 1981-ൽ ആണ് ''ഇന്ന്'' എന്ന പേര് സ്വീകരിച്ചത്<ref name="nattupacha">{{cite web|title=‘ഇന്ന് ‘ വേണ്ടത് സ്നേഹം - മണമ്പൂർ രാജൻ ബാബുവിന്റെ ‘ഇന്ന് ‘ മാസികയെപറ്റി|url=http://www.nattupacha.com/content.php?id=169|publisher=നാട്ടുപച്ച.കോം|accessdate=27 ഒക്ടോബർ 2010|author=ബി.ടി. അനിൽകുമാർ|language=മലയാളം}}</ref>. പിന്നീടൊരിക്കൽ [[ജി. അരവിന്ദൻ|ജി. അരവിന്ദന്റെ]] നിർദ്ദേശപ്രകാരം തലക്കെട്ടുകൾ കൈകൊണ്ടെഴുതിയവയും ബാക്കിഭാഗം അച്ചടിച്ചതുമായി മാറ്റി. പ്രസാധകൻ മുമ്പൊരിക്കൽ ഒരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നതിനായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും ഈ മാറ്റത്തിന് കാരണമായി. ''ഇന്നി''ൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്ക് പ്രതിഫലം നൽകാറില്ല. എന്നിരുന്നാലും ഒരിക്കൽ [[എ. അയ്യപ്പൻ|അയ്യപ്പന്]] പ്രതിഫലം നൽകിയിട്ടുണ്ടെന്ന് പ്രസാധകൻ വ്യക്തമാക്കിയിട്ടുണ്ട്<ref name="nattupacha" />. തപാൽ ചിലവിനായുള്ള പോസ്റ്റൽ സ്റ്റാമ്പ് അയച്ച് നൽകുന്ന ആർക്കും മാസിക അയച്ച് നൽകുന്നു.
 
ഇടയ്ക്കിടെ വിശേഷാൽ പ്രതികളും പുറത്തിറക്കുന്നു. 1982-83 കാലത്താണ് ആദ്യ വിശേഷാൽ പ്രതി പുറത്തിറങ്ങിയത്. കവിതയ്ക്കായി സമർപ്പിച്ച് പ്രമുഖ കവികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ച ആ പതിപ്പിന് മൂന്നു രൂപ വിലയുമിട്ടിട്ടുണ്ടായിരുന്നു. 2006 വരെ പതിനൊന്ന് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു<ref name="innu-25" />.
==അവലംബം==
{{reflist|}}
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/827709" എന്ന താളിൽനിന്ന് ശേഖരിച്ചത്