"വിക്കിപീഡിയ:നിയമങ്ങൾ ലളിത രൂപത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റിഫൈന്മെന്റ്, കോപ്പി എഡിറ്റിങ്ങ്, പേര്‍ ചട്ടങ്ങള്- സംക്ഷിപ്തം എന്നാക്കിയാലോ?
(ചെ.) അപ്രസക്തമായ കമന്റ് നീക്കി
വരി 3:
വിക്കിപീഡിയയുടെ പ്രധാന ലക്ഷ്യം ഒന്നാന്തരം സര്‍വ്വവിജ്ഞാന കോശം ആവുകയാണ്, ബഹുഭൂരിഭാഗം ലേഖനങ്ങളും വിജ്ഞാന കോശ സ്വഭാവം ഉള്ളവയുമാണ്. എന്നാലും ലേഖനങ്ങള്‍ സൃഷ്ടിക്കാന്‍ വിക്കിപീഡിയക്ക് ഔദ്യോഗിക ചട്ടക്കൂടുകള്‍ ഒന്നും തന്നെയില്ല, വിക്കിപീഡിയ സമൂഹം അതിന്റെ നിയമങ്ങളും, പദ്ധതികളും, മൂല്യങ്ങളും തുടര്‍ച്ചയായി പരിശോധിച്ച് പുതുക്കിക്കൊണ്ടിരിക്കുന്നു. ചില മൂല്യങ്ങള്‍ അനൗപചാരികങ്ങളായി നിലകൊള്ളുന്നു, അവ താങ്കള്‍ നിരീക്ഷണങ്ങളിലൂടെയോ, മറ്റുള്ളവരോടു ചോദിക്കുമ്പോഴോ, മറ്റുള്ളവര്‍ പറഞ്ഞു തരുമ്പോഴോ മനസ്സിലാക്കുമെന്നുറപ്പാണ്. ചിലവ ഔപചാരികങ്ങളായിരിക്കും(അത്തരം താളുകള്‍ “വിക്കിപീഡിയ” എന്നു തുടങ്ങുന്നതാവും, ഈ താള്‍ പോലെ). ഗൗരവപൂര്‍ണ്ണമോ, തമാശയായിട്ടുള്ളതോ ആയ എല്ലാ കാര്യങ്ങളേയും ഉള്‍ക്കൊള്ളുന്ന നിയമങ്ങളും നടപടികളും വിക്കിപീഡിയക്കുണ്ട്, ചിലത് വളരെ പ്രധാനവുമാണ്. സാമാന്യബുദ്ധിയിലും പരസ്പരബഹുമാനത്തിലുമാണ് വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്, എങ്കിലും വിക്കിപീഡിയയുടെ ലേഖകര്‍ തുടര്‍ച്ചയായി പഠിച്ച്, പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന മൂല്യങ്ങളും അതില്‍ സ്വാധീനം ചെലുത്തുന്നു. അത് ആശയ സംഘട്ടനങ്ങള്‍ പരിഹരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു, ലേഖനങ്ങള്‍ മെച്ചപ്പെടുത്താന്‍ വഴികാട്ടുന്നു.
 
താങ്കള്‍ ഈ സ്വഭാവരീതികള്‍ പിന്തുടരുകയാണെങ്കില്‍ ദയവും <!-- ? , ഭയമോ ദയയോ--> ബഹുമാനവും നേടിയേക്കും, കൂടുതല്‍ പ്രവര്‍ത്തിക്കും തോറും താങ്കള്‍ കാര്യങ്ങള്‍ എങ്ങിനെ ചെയ്യാമെന്നും, അതിന്റെ ശൈലിയും, എളുപ്പവഴികളും പഠിച്ചുകൊണ്ടിരിക്കും. താങ്കള്‍ക്ക് അവ അറിയില്ലങ്കില്‍ ഒട്ടും വിഷമിക്കണ്ട. ആരെങ്കിലുമൊക്കെ അവയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്തിക്കൊള്ളും, മുന്നോട്ടു പോവുക- താങ്കള്‍ എപ്രകാരം നല്ലൊരു വിജ്ഞാന കോശ രചയിതാവാകാമെന്ന് സ്വയം മനസ്സിലാക്കുമെന്ന് തീര്‍ച്ചയാണ്.
 
ഇവിടെ ഒരു നിയമവും ശക്തമല്ല, പകരം അവയൊക്കെ താങ്കള്‍ക്ക് വഴികാട്ടികളായി പ്രവര്‍ത്തിക്കുകയേ ഉള്ളു.