"ഇറ്റാലൊ കൽവീനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
}}
 
ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ '''ഇറ്റാലൊ കൽവീനൊ'''(15 [[ഒക്ടോബർ 15]] [[1923]]-19 [[സെപ്റ്റംബർ 19]] [[1985]]) ഒരു ഇറ്റാലിയൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു.ജനനം ക്യൂബയിൽ. [[കോസ്മികോമിക്സ്]](1965),[[ഇൻവിസിബിൾ സിറ്റീസ്]](1972),[[ഇഫ് ഓൺ എ വിന്റെഴ്സ്നൈറ്റ് എ ട്രാവലർ]](1979) എന്നിവ പ്രധാനകൃതികൾ.പ്രഥമ നോവലായ [[ദ പാത്ത് റ്റു ദ നെസ്റ്റ് ഓഫ് സ്പൈഡേഴ്സ്]](1947) യുദ്ധാനന്തര ഇറ്റലിയിൽ അപ്രതീക്ഷിത വിജയമായി. ഏറെക്കാലം ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന കൽവീനോ, 1965-ൽ സോവിയറ്റ് സൈന്യം ഹങ്കറിയിൽ നടത്തിയ കടന്നുകയറ്റത്തെ തുടർന്ന് പാർട്ടി വിട്ടു.1975ൽ അമേരിക്കൻ അക്കദമി ഓണററി മെംബറായി തെരഞ്ഞെടുക്കപ്പെട്ട കൽവീനൊയ്ക്ക് തൊട്ടടുത്ത വർഷം യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പുരസ്കാരം നൽകപ്പെട്ടു.സിയെനായിൽ വെച്ച് 1985 സെപ്റ്റംബറിൽ മരണപ്പെട്ടു.
==ആദ്യകാല ജീവിതം==
===ബാല്യം===
[[ഹവാന]]പട്ടണത്തിന്റെ പ്രാന്തദേശമായ സാന്റിയാഗൊ ദെ ലാസ് വെഗാസിൽ 1923 ൽ ജനിച്ചു.പിതാവ് മരിയൊ മെക്സിക്കൻ കാർഷികവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.1917ൽ ഗവേഷണത്തിനായി ക്യൂബയിലേക്ക് താമസം മാറ്റി.അമ്മ എവാ മമെലി സസ്യശാസ്ത്രജ്ഞയായിരുന്നു.1925ല് കൽവീനോയുടെ കുടുംബം [[ഇറ്റലി|ഇറ്റലിയിലേക്ക്]] മടങ്ങി.മാതാപിതാക്കൾ ശാസ്ത്രജ്ഞരായിരുന്നെങ്കിലും കാൽവീനൊയ്ക്ക് ചെറുപ്പം മുതലെ കഥകളോടായിരുന്നു അഭിനിവേശം. പുസ്തകങ്ങൾക്ക് പുറമെ ചിത്രങ്ങളും അമേരിക്കൻ സിനിമകളും കാർട്ടൂണുകളും കാൽവിനോയുടെ ശ്രദ്ധ പിടിച്ചുപറ്റി.പ്രാഥമിക വിദ്യാഭ്യാസം ഒരു ഇംഗ്ലീഷ് നഴ്സറി സ്കൂളിലും തുടർന്ന് ഒരു സ്വകാര്യ [[പ്രൊട്ടസ്റ്റന്റ്]] വിദ്യാലയത്തിലും.സ്വതന്ത്ര ചിന്താഗതിക്കാരും ഫാസിസ്റ്റ് വിരുദ്ധരുമായിരുന്ന മരിയോയും എവായും കൽവീനൊയ്ക്ക് മതപഠനം നൽകാൻ തയ്യാറായില്ല,ഇക്കാരണത്താൽ സെക്കണ്ടറി സ്കൂളിലെ മതപാഠക്ലാസുകളിൽ നിന്നും കൽവീനോയ്ക്ക് ഒഴിവുകിട്ടി.
{{Lifetime|1923|1985|ഒക്ടോബർ 15|സെപ്റ്റംബർ 19}}
[[en:Italo Calvino]]
"https://ml.wikipedia.org/wiki/ഇറ്റാലൊ_കൽവീനൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്