"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
ആത്മാവിനു രൂപം കൊടുക്കുന്ന അതിസൂക്ഷ്മാണുക്കൾ ശരീരത്തിന്റെ ഭാഗമായ പരമാണുക്കളിൽ ഏറ്റവും മഹത്വമേറിയവയാണെന്നു ഡെമോക്രിറ്റസ് കരുതി. ബുദ്ധിമാനായ മനുഷ്യൻ ചിന്താശീലത്തെ പരിപോഷിപ്പിച്ച് ആവേഗങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ഭയത്തിൽ നിന്നും മുക്തനാവുകയും ജ്ഞാന-ധ്യാനങ്ങളിലൂടെ ഈ ലോകത്തിൽ സാധ്യമായ ഇത്തിരി സന്തുഷ്ടി നേടാൻ ശ്രമിക്കുകയും ചെയ്യുന്നു. സന്തുഷ്ടി പുറമേ നിന്നു വരുന്നതല്ല. അവനവനിൽ തന്നെ സന്തുഷ്ടിയുടെ സ്രോതസ് കണ്ടെത്താൻ ഓരോരുത്തരും ശ്രമിക്കണം. സംസ്കാരമാണ് സമ്പത്തിനേക്കാൾ നല്ലത്. ഇന്ദ്രിയങ്ങൾ നൽകുന്ന സന്തുഷ്ടി നൈമിഷികമാണ്. മൃഗങ്ങളിൽ നിന്നു പോലും മനുഷ്യന് പഠിക്കാനാകും: [[എട്ടുകാലി|എട്ടുകാലിയിൽ]] നിന്ന് നൂൽനൂൽപ്പും, കുരുവിയിൽ നിന്ന് ഭവനനിർമ്മാണവും, രാപ്പാടിയിൽ നിന്ന് സംഗീതവും ശീലിക്കാം. എന്നാൽ ശരീരശക്തി മഹത്തരമായി കരുതാവുന്നത് ചുമുടുമൃഗങ്ങളിൽ മാത്രമാണ്. മനുഷ്യൻ മഹത്വം നേടേണ്ടത് സ്വഭാവ വൈശിഷ്ട്യത്തിലൂടെയാണ്.
 
വിക്ടോറിയൻ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] അവിശ്വാസികളെപ്പോലെ ഡെമോക്രിറ്റസും, അപവാദപരമായ ഒരു തത്ത്വചിന്തയിലൂടെതത്ത്വചിന്തയിന്മേൾ അതിവിശിഷ്ടമായ ധാർമ്മികതയിൽധാർമ്മികത എത്തിച്ചേർന്നുവെന്ന്പടുത്തുയർത്തിയെന്ന് [[വിൽ ഡുറാന്റ്]] നിരീക്ഷിക്കുന്നു.<ref name ="durant"/>{{സൂചിക|൪}}
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഡെമോക്രിറ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്