"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
==ചിന്ത==
===ജ്ഞാനസിദ്ധാന്തം===
===ഇന്ദ്രിയജ്ഞാനം===
ഇന്ദ്രിയങ്ങളെ ആശ്രയിച്ചു ലഭിക്കുന്ന അറിവിന്റെ വിമർശനത്തിലാണ് ഡെമോക്രിറ്റസിന്റെ ചിന്ത തുടങ്ങുന്നത്. പ്രായോഗികജീവിതത്തിൽ ഇന്ദ്രിയങ്ങളെ ആശ്രയിക്കാതെ നമുക്കു നിവൃത്തിയില്ല. എന്നാൽ അവ വഴി ലഭിക്കുന്ന അറിവിനെ വിശകലനം ചെയ്യുമ്പോൾ ബഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൽ നിന്ന് ഇന്ദ്രിയങ്ങൾ അതിനു കല്പിച്ചുനൽകുന്ന നിറം, താപനില, രുചികൾ, ശബ്ദം എന്നിവയെ അടർത്തി മാറ്റാൻ നാം നിർബ്ബന്ധിതരാകുന്നു. ഈ ദ്വിതീയഗുണങ്ങൾ നമ്മിലോ, അറിവു നമ്മിൽ എത്തിച്ചേരുന്ന പ്രക്രിയയിലോ അല്ലാതെ നമ്മുടെ അറിവിനു വിഷയമായ വസ്തുക്കളിൽ ഉള്ളതല്ല. ചെവി ഇല്ലാത്തൊരു ലോകത്തിൽ, ഒരു പെരുങ്കാട് മുഴുവൻ വീണാലും സ്വരം കേൽക്കില്ല. എത്ര ക്ഷോഭിച്ച കടലും അലറുകയുമില്ല. മധുരം മധുരമാണെന്നും, കയ്പു കയ്പാണെന്നും, തണുപ്പു തണുപ്പാണെന്നും, നിറം നിറമാണെന്നും നാം കരുതുന്നെങ്കിലും സത്യത്തിൽ ആകെയുള്ളത് പരമാണുക്കളും ശൂന്യതയും മാത്രമാണ്. അതിനാൽ ഇന്ദ്രിയങ്ങൾ നമുക്കു തരുന്നത് അവ്യക്തജ്ഞാനമാണ്. ശരിയായ ജ്ഞാനം ലഭിക്കുന്നത് അന്വേഷണവും ചിന്തയും വഴിയാണ്. നേരുപറഞ്ഞാൽ നമുക്ക് ഒന്നും അറിവില്ല. സത്യം ആഴത്തിൽ മൂടപ്പെട്ടിരിക്കുന്നു. ശരീരത്തിൽന്മേൽ പ്രവർത്തിക്കുന്ന ബാഹ്യശക്തികൾ അതിന്മേൽ വരുത്തുന്ന മാറ്റളല്ലാതെ മറ്റൊന്നും നാം അറിയുന്നില്ല. എല്ലാ സംവേദനവും, വസ്തുക്കളിൽ നിന്നു പുറപ്പെട്ട് നമ്മിൽ എത്തുന്ന പരമാണുക്കൾ മൂലമാണ്. ഇന്ദ്രിയജ്ഞാനം മുഴുവൻ, സ്പർശത്തിന്റെ രൂപഭേദങ്ങൾ മാത്രമാണ്.<ref name = "durant"/>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/824015" എന്ന താളിൽനിന്ന് ശേഖരിച്ചത്