"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
ആത്മാവിനു രൂപം കൊടുക്കുന്ന അതിസൂക്ഷ്മാണുക്കൾ ശരീരത്തിന്റെ ഭാഗമായ പരമാണുക്കളിൽ ഏറ്റവും മഹത്വമേറിയവയാണെന്നു ഡെമോക്രിറ്റസ് കരുതി. ബുദ്ധിമനായ മനുഷ്യൻ ചിന്താശീലത്തെ പരിപോഷിപ്പിച്ച് ആവേഗങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ഭയത്തിൽ നിന്നും മുക്തനാവുകയും ജ്ഞാനധ്യാനങ്ങളിലൂടെ ഈ ലോകത്തിൽ സാധ്യമായ ഇത്തിരി സന്തുഷ്ടി നേടാൻ ശ്രമിക്കുകയും ചെയ്യുന്നു. സന്തുഷ്ടി പുറമേ നിന്നു വരുന്നതല്ല. അവനവനിൽ തന്നെ സന്തുഷ്ടിയുടെ സ്രോതസ് കണ്ടെത്താൻ ഓരോരുത്തരും ശ്രമിക്കണം. സംസ്കാരമാണ് സമ്പത്തിനേക്കാൾ നല്ലത്. ഇന്ദ്രിയങ്ങൾ നൽകുന്ന സന്തുഷ്ടി നൈമിഷികമാണ്. മൃഗങ്ങളിൽ നിന്നു പോലും നമുക്ക് പഠിക്കാനാകും: എട്ടുകാളിയിൽ നിന്ന് നൂൽനൂൽപ്പും, കുരുവിയിൽ നിന്ന് ഭവനനിർമ്മാണവും, രാപ്പാടിയിൽ നിന്ന് സംഗീതവും നമുക്കു ശീലിക്കാം. എന്നാൽ ശരീരശക്തി മഹത്തരമായി കരുതാവുന്നത് ചുമുടുമൃഗങ്ങളിൽ മാത്രമാണ്. മനുഷ്യനിൽ മഹത്വം നേടേണ്ടത് സ്വഭാവ വൈശിഷ്ട്യത്തിലൂടെയാണ്.
 
വിക്ടോറിയൻ ഇംഗ്ലണ്ടിലെ അവിശ്വാസികളെപ്പോലെ ഡെമോക്രിറ്റസും, അപവാദപരമായ ഒരു തത്ത്വചിന്തയിലൂടെ അതിവിശിഷ്ടമായ ധാർമ്മികതയിൽ എത്തിച്ചേർന്നുവെന്ന് വിൽ ഡുറാന്റ് നിരീക്ഷിക്കുന്നു.<ref name ="durant/>{{സൂചിക|൪}}
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഡെമോക്രിറ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്