"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
 
ഡെമോക്രിറ്റസിന്റെ ആശയങ്ങളെ ഗുരു ല്യൂസിപ്പസിന്റെ ചിന്തയിൽ നിന്ന് വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ലഭ്യമായ രേഖകളിൽ അവർ പരാമർശിക്കപ്പെടുന്നത് ഒരുമിച്ചാണ്. അണുഘടനയെ സംബന്ധിച്ച ഇവരുടെ ഊഹാപോഹങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലെ അണുസിദ്ധാന്തവുമായി ഭാഗികവും ആകസ്മികവുമായ സാമ്യം പുലർത്തുന്നതിനാൽ, സാധാരണ ചിന്തകൻ എന്നതിനുപരി ഒരു ശാസ്ത്രജ്ഞനായി ഡെമോക്രിറ്റസിനെ കണക്കാക്കാൻ പലരും താത്പര്യം കാട്ടുന്നു; എന്നാൽ ഡെമോക്രിറ്റസിന്റേയും ഗുരുവിന്റേയും അണുസിദ്ധാന്തത്തിന്റെ അടിസ്ഥാനം ആധുനിക സിദ്ധാന്തത്തിന്റേതിൽ തികച്ചും ഭിന്നമായിരുന്നു എന്നും ചോണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>Stephen Toulmin and June Goodfield, ''The Architecture of Matter'' (Chicago: University of Chicago Press, 1962), 56.</ref> [[ഏഥൻസ്|ഏഥൻസിൽ]] പൊതുവേ അവഗണിക്കപ്പെട്ട ഡെമോക്രിറ്റസിന്റെ ചിന്തയുമായി, അദ്ദേഹത്തെപ്പോലെ തന്നെ വടക്കൻ [[ഗ്രീസ്|ഗ്രീസുകാരനായിരുന്ന]] [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിനു]] പരിചയമുണ്ടായിരുന്നു. [[പ്ലേറ്റോ]], ഡെമോക്രിറ്റസിനെ കഠിനമായി വെറുത്തിരുന്നതായും അദ്ദേഹത്തിന്റെ രചനകൾ അഗ്നിക്കിരയാക്കാൻ ആഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു.<ref name="Russell"/>{{സൂചിക|൨}} ഡെമോക്രിറ്റസിനെ ആധുനികശാസ്ത്രത്തിന്റെ പിതാവായി കരുതുന്നവരുണ്ട്.<ref>Pamela Gossin, ''Encyclopedia of Literatureഅ and Science'', 2002.</ref>
 
==ജീവിതം==
===പശ്ചാത്തലം===
ഡെമോക്രിറ്റസിന്റെ പിതാവ് അബ്ദേരയിലെ ധനാഢ്യനായ ഒരു മനുഷ്യനായിരുന്നു. 100 താലന്തിനടുത്തു വരുന്ന ഭീമമായ സ്വത്ത് പൈതൃകാവകാശമായി ഡെമോക്രറ്റിസിനു കിട്ടി. ദേശാടനപ്രിയനായിരുന്ന ഡെമോക്രിറ്റസ് ഈ സ്വത്ത് മിക്കവാറും തന്റെ എണ്ണമറ്റ സഞ്ചാരങ്ങളിൽ വ്യയം ചെയ്തു.{{സൂചിക||}} ഈജിപ്തും, എത്യോപ്യയും, ബാബിലോണിയയും, പേർഷ്യയും എല്ലാം അദ്ദേഹം സന്ദർശിച്ചതായി കഥകളുണ്ട്. തന്റെ സമകാലീനരിൽ ഏറ്റവും ദൂരം യാത്ര ചെയ്തിട്ടുള്ളതും ഏറെ ദേശങ്ങളും കാലാവസ്ഥകളും കണ്ടിട്ടുള്ളതും ഏറെ ചിന്തകന്മാരുമായി സംവദിച്ചിട്ടുള്ളതും താനാണ് എന്ന് അദ്ദേഹം തന്നെ അവകാശപ്പെട്ടിട്ടുണ്ട്.
 
===സ്വഭാവം===
"https://ml.wikipedia.org/wiki/ഡെമോക്രിറ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്