"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
===പരമാണുക്കൾ===
പ്രപഞ്ചത്തിനു രൂപം നൽകുന്ന പരമാണുക്കൾ ആകൃതിയിലും വലുപ്പത്തിനും ഭാരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു; അവയ്ക്കെല്ലാം നിപതന പ്രവണതയുണ്ട്. തത്ഫലമായുണ്ടാകുന്ന ചാക്രികചലനത്തിൽ പരസ്പരം ചേർച്ചയുള്ള പരമാണുക്കൾ കൂടിച്ചേർന്ന് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടാകുന്നു. ഏതെങ്കിലും വിശേഷബുദ്ധിയോ, പരസ്പരപ്രേമമോ പരമാണുക്കളുടെ ചലനത്തെയോ സംയോജനത്തെയോ നിയന്ത്രിക്കുന്നില്ല. സ്വാഭാവികമായ നിയമങ്ങളുടെ നിർബ്ബന്ധത്തിനനുസരിച്ച് അവ പെരുമാറുന്നു. ആകസ്മികത എന്നൊന്നില്ല. നമ്മുടെ അറിവില്ലായ്മയെ മറച്ചുവയ്ക്കാൻ സഹായിക്കുന്ന ഒരു കല്പന മാത്രമാണ് ആകസ്മികത. ഒന്നും പുതുതായി ജനിക്കുകയോ നശിക്കുകയോ ചെയ്യാത്തതിനാൽ ആകെയുള്ള ദ്രവ്യത്തിന്റെ അളവിനു ഒരിക്കലും മാറ്റമുണ്ടാകുന്നില്ല. എല്ലാ മാറ്റവും പരമാണുക്കളുടെ ചേരുവകളിൽ മാത്രമാണ്. എന്നാൽ ഈ ചേരുവകൾ അനന്തമാണ്. ലോകങ്ങൾ തന്നെ അനന്തകോടികൾ ഉണ്ടാകാം. അവ ഒന്നിനു പിറകേ ഒന്നായി നിലവിൽ വരുകയും ഇല്ലാതാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജീവജാലങ്ങൾ ആദ്യം രൂപമെടുത്തത് ഭൂമിയുടെ നനവിൽ നിന്നാണ്. മനുഷ്യനിലുള്ളതെല്ലാം പരമാണുക്കൾ ചേർന്നതാണ്. ആത്മാവുണ്ടായിരിക്കുന്നത് മിനുത്തുരുണ്ട അതിസൂക്ഷാണുക്കൾ ചേർന്നാണ്. മനസ്സ്, ആത്മാവ്, അവശ്യതത്ത്വം എന്നൊക്കെ പറയുന്നത് ഒന്നു തന്നെയാണ്. അവ മനുഷ്യനിലും മൃഗങ്ങളിലും മാത്രമായിരിക്കാതെ പ്രപഞ്ചത്തിൽ അകെ വ്യാപിച്ചിരിക്കുന്നു. മനുഷ്യനിലും മറ്റും ചിന്തയെ സഹായിക്കുന്ന മനസ്സിന്റെ പരമാണുക്കൽ ശരീരമാകെ വ്യാപിച്ചു കിടക്കുന്നു.
 
===ജീവിതവീക്ഷണം===
ജീവജാലങ്ങൾ ആദ്യം രൂപമെടുത്തത് ഭൂമിയുടെ നനവിൽ നിന്നാണ്. മനുഷ്യനിലുള്ളതെല്ലാം പരമാണുക്കൾ ചേർന്നതാണ്. ആത്മാവുണ്ടായിരിക്കുന്നത് മിനുത്തുരുണ്ട അതിസൂക്ഷാണുക്കൾ ചേർന്നാണ്. മനസ്സ്, ആത്മാവ്, അവശ്യതത്ത്വം എന്നൊക്കെ പറയുന്നത് ഒന്നു തന്നെയാണ്. അവ മനുഷ്യനിലും മൃഗങ്ങളിലും മാത്രമായിരിക്കാതെ പ്രപഞ്ചത്തിൽ അകെ വ്യാപിച്ചിരിക്കുന്നു. മനുഷ്യനിലും മറ്റും ചിന്തയെ സഹായിക്കുന്ന മനസ്സിന്റെ പരമാണുക്കൽ ശരീരമാകെ വ്യാപിച്ചു കിടക്കുന്നു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഡെമോക്രിറ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്