"അരൊബിന്ദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: nl:Aurobindo
No edit summary
വരി 17:
 
അദ്ദേഹത്തിന്റെ ലേഖനങ്ങൾ ബ്രിട്ടീഷ്‌ സർക്കാരിന്‌ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതിനാൽ അവർ അദ്ദേഹത്തെ നാടുകടത്തുന്നതിനുള്ള നിയമവശങ്ങൾ പഠിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് അരോബിന്ദോ 1910 ഏപ്രിലിൽ [[പുതുച്ചേരി|പുതുച്ചേരിയിലെത്തി]].
1906 ലെ ബംഗാൾ വിഭജനത്തെത്തുടർന്ന്‌ ശ്രീ അരവിന്ദൻ ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവമായും നേരിട്ടും പങ്കുകൊണ്ടു. 'ജുഗാന്തർ' (യുഗാന്തരം) എന്ന പേരിൽ അരവിന്ദന്റെ മേൽനോട്ടത്തിൽ ഒരു ബംഗാളി വാരിക തുടങ്ങി.
 
നിരുപാധികമായ സമ്പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രകടമായി നിലകൊണ്ട ആദ്യ രാഷ്ട്രീയ പ്രവർത്തകൻ അരവിന്ദനായിരുന്നു. വിദേശവസ്തു ബഹിഷ്ക്കരണം, സ്വദേശവസ്തു ഉപയോഗം, സഹനസമരവും നിസ്സഹകരണവും ദേശീയ വിദ്യാഭ്യാസത്തിന്‌ കൊടുക്കേണ്ട പ്രഥമസ്ഥാനം, നിയമപരമായ തർക്കങ്ങൾ കോടതിയിൽ പോകാതെ ജനകീയകോടതിയിൽ വച്ച്‌ പരിഹാരം കാണൽ എന്നീ വിഷയങ്ങൾ തന്റെ തൂലികക്ക്‌ അരവിന്ദൻ വിഷയമാക്കി.
 
രാജ്യം പൂർണമനസോടെയാണ്‌ അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിച്ചത്‌.
 
1906 ആഗസ്റ്റ്‌ 6 ന്‌ വിപിൻ പാൽ വന്ദേമാതരം എന്ന ഒരു വാർത്താ പത്രം ആരംഭിച്ചു. അതിന്റെ പ്രവർത്തനത്തിൽ അരവിന്ദനും പങ്കുകൊണ്ടു. പിന്നീട്‌ ഒരു യോഗത്തിൽ വച്ച്‌ വന്ദേമാതരത്തെ പാർട്ടി പത്രമായംഗീകരിച്ചു.
 
ജയിൽമോചിതനായ അരവിന്ദനും സഹപ്രവർത്തകരും കൽക്കത്തയിൽ വച്ച്‌ ശ്രീ.ദാദാബായ്‌ നവറോജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്‌ സമ്മേളനത്തിൽ പങ്കുകൊണ്ടു.
 
കോൺഗ്രസിന്റെ ലക്ഷ്യം 'സ്വരാജാ'ണെന്ന്‌ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പ്രമേയം കോൺഗ്രസ്‌ ചരിത്രത്തിൽ ആദ്യമായി പാസാക്കപ്പെട്ടത്‌ ദാദാഭായ്‌ നവറോജിയുടെ സമ്മേളനത്തിൽ വച്ചായിരുന്നു. ഒരു തരത്തിലുള്ള വിദേശനിയന്ത്രണവുമില്ലാത്ത പരിപൂർണസ്വാതന്ത്ര്യമാണ്‌ സ്വരാജ്‌ എന്ന വാക്കുകൊണ്ടുദ്ദേശിച്ചിരുന്നത്‌.
 
സമ്പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം. ആ സമ്പൂർണ സ്വാതന്ത്ര്യം സമഗ്രമായ വിശ്വ വീക്ഷണത്തിന്റെ ഒരംശം മാത്രമായിരുന്നു.
 
രാഷ്ട്രസമൂഹത്തിൽ ഭാരതത്തിന്റെ കർത്തവ്യം വലുതാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി. "ഈ പ്രസ്ഥാനത്തിന്‌ പിന്നിൽ ഒരു ദിവ്യശക്തിയുണ്ട്‌. ഇന്ന്‌ ലോകത്തിനാവശ്യമായ മഹത്തായ പ്രസ്ഥാനം പ്രാവർത്തികമാക്കാനായി ആ മഹത്‌ ചേതന പ്രവർത്തിക്കുകയാണ്‌. ഏഷ്യയുടെ ഉയിർത്തെഴുന്നേൽപ്പാണ്‌ ആ പ്രസ്ഥാനം.ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പ്‌ ആ വലിയ പ്രസ്ഥാനത്തിന്റെ ഒരവശ്യഘടകം എന്നതിനുപുറമെ അതിന്റെ മർമ്മ പ്രധാന ഒരാവശ്യംകൂടിയാകണം. സ്വതന്ത്രവും അഖണ്ഡവുമായ ഇന്ത്യ എന്ന ആശയം ഈ ആർഷഭൂമിയിൽ രൂപം കൊള്ളുകയും പൂർണവളർച്ച പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ലോകത്തിന്‌ ഇന്നാവശ്യമായ മഹത്തായ ഒരു സംസ്കാരത്തിനായുള്ള ആദ്ധ്യാത്മിക ശക്തി അതിന്റെ പിന്നിൽ രൂപം കൊണ്ടിരിക്കുന്നു.
 
അദ്ദേഹത്തിന്റെ ലക്ഷ്യം ഭാരതത്തിന്റെ ഭൗതികമോചനം മാത്രമായിരുന്നില്ല. മറിച്ച്‌ മാനവരാശിയുടെ മൊത്തത്തിലുള്ള ആത്മീയ മോചനംകൂടിയായിരുന്നു. പ്രസിദ്ധമായ ആലിപ്പൂർ വിചാരണയിൽ അരവിന്ദന്‌ വേണ്ടി ഹാജരായത്‌ ചിത്തരഞ്ജൻ ദാസായിരുന്നു. അദ്ദേഹം അരവിന്ദന്റെ പ്രസ്താവന കോടതിയിലിങ്ങനെ വായിച്ചു. "നിങ്ങളുടെ മുമ്പിലുള്ള എന്റെ കേസിന്റെ ആകെ�ുക ഇതാണ്‌. ഞാൻ നിയമത്തിനെതിരായി എന്റെ രാജ്യക്കാരോട്‌ സ്വാതന്ത്ര്യം എന്ന ആശയത്തെ കുറിച്ച്‌ പ്രസംഗിച്ചു എന്നാണ്‌ പറയപ്പെടുന്നതെങ്കിൽ ആ കുറ്റം ഞാൻ സമ്മതിക്കുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌ അപരാധമാണെങ്കിൽ ഞാനത്‌ ചെയ്തിട്ടുണ്ടെന്ന്‌ സമ്മതിക്കുന്നു. ഞാനൊരിക്കലും അത്‌ നിഷേധിക്കുന്നില്ല."
 
"ഞ്ഞാൻ പാശ്ചാത്യരുടെ രാഷ്ട്രീയ തത്വ ശാസ്ത്രം പഠിക്കുകയും അതിനെ വേദാന്തത്തിലെ അനശ്വര തത്വങ്ങളുമായി യോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌." രാഷ്ട്രസമൂഹത്തിൽ ഭാരതത്തിന്‌ മഹത്തായ ഒരു കർത്തവ്യം നിർവഹിക്കാനുണ്ടെന്ന്‌ എന്റെ നാട്ടുകാർക്ക്‌ മനസിലാക്കിക്കൊടുക്കേണ്ടത്‌ എന്റെ കർത്തവ്യമായി തോന്നി. അതാണെന്റെ കുറ്റമെങ്കിൽ നിങ്ങൾക്കെന്നെ തുറുങ്കിലടക്കാം, ചങ്ങലക്കിടാം. എന്നാൽ ആരോപണം ഒരിക്കലും ഞാൻ നിഷേധിക്കുകയില്ല.
 
സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌ നിയമത്തിന്റെ ഒരു വകുപ്പനുസരിച്ചും ശിക്ഷാർഹമല്ല എന്നും ഞാനിവിടെ ബോധിപ്പിക്കുന്നു. ഇനി എന്നിൽ ആരോപിക്കപ്പെട്ടിട്ടുള്ള മറ്റു കുറ്റകൃത്യങ്ങൾക്ക്‌ തെളിവായി രേഖകൾ ഒന്നുമില്ലെന്നും ഞാൻ അറിയിച്ചുകൊള്ളട്ടെ.
 
വിചാരണത്തടവുകാരനായി 05.05.1908 ന്‌ ആരംഭിച്ച ജീവിതം 06.05.1909ന്‌ അവസാനിച്ചു. അരവിന്ദനോടൊപ്പം ചുരുക്കം ചിലരേയും വെറുതെ വിട്ടു
 
അവിടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിന്ന് ആത്മീയതയിൽ മുഴുകി അരൊബിന്ദൊ തന്റെ ശിഷ്ട ജീവിതം ചിലവഴിച്ചു. 1950 ഡിസംബർ 5-ന്‌ അന്തരിച്ചു.
"https://ml.wikipedia.org/wiki/അരൊബിന്ദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്