"ഓട്ടോ വോൺ ബിസ്മാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വിക്കിവൽക്കരണം
വരി 1:
{{prettyurl|Otto von Bismarck}}
 
{{വിക്കിവൽക്കരണം}}
 
[[പ്രമാണം:Otto Fürst von Bismarck.JPG|thumb|right|200px|ഓട്ടോ വോൺ ബിസ്മാർക്ക്]]
'''ഓട്ടോ എഡ്വാർഡ് ലിയോപോൾഡ്, പ്രിൻസ് ഓഫ് ബിസ്മാർക്ക്, ഡ്യൂക്ക് ഓഫ് ലോവൻബർഗ്ഗ്, കൌണ്ട് ഓഫ് ബിസ്മാർക്ക്-ഷൂൻ‌ഹൌസെൻ''', ജനനപ്പേര് '''ഓട്ടോ എഡ്വാർഡ് ലിയോപോൾഡ് ഓഫ് ബിസ്മാർക്ക്-ഷൂൻ‌ഹൌസെൻ''' ([[ഏപ്രിൽ 1]], [[1815]] – [[ജൂലൈ 30]] [[1898]]) 19-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഷ്യൻ, [[ജർമ്മനി|ജർമ്മൻ]] രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ഒരു ധനിക കുടുംബത്തിലാണ് ബിസ്മാർക്ക് ജനിച്ചത്. 1862 മുതൽ 1890 വരെ പ്രഷ്യയുടെ പ്രധാനമന്ത്രി ആയിരുന്ന ബിസ്മാർക്ക് ആണ് ജർമ്മനിയുടെ ഏകീകരണം നടപ്പിലാക്കിയത്. 1867 മുതൽ ബിസ്മാർക്ക് വടക്കൻ [[ജർമ്മൻ കോൺഫെഡറേഷൻ|വടക്കൻ ജെർമ്മൻ കോൺഫെഡറേഷന്റെ]] ചാൻസലർ ആയിരുന്നു. 1871-ൽ ജർമ്മൻ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ബിസ്മാർക്ക് ജർമ്മനിയുടെ ആദ്യത്തെ ചാൻസലർ ആയി. ബിസ്മാർക്ക് ''"ഇരുമ്പ് ചാൻസലർ''" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു.
 
==രാഷ്ട്രീയപരമായ കാഴ്ച്ചപ്പാടുകൾ==
നെപ്പോള്യന്റെനെപ്പോളിയന്റെ യുദ്ധങ്ങൾക്കു ശേഷം യൂറോപ്പിൽ ഭരണപരമായ ക്രമങ്ങൾ കൊണ്ടുവന്ന ആസ്ത്രിയൻ രാജ്യതന്ത്രജ്ഞനായ [[ക്ലെമെൻസ് വോൺ മെറ്റെർണിച്ച്|ക്ലെമെൻസ് വോൺ മെറ്റെർണിച്ചിന്റെ]] മാതൃകയിൽ ബിസ്മാർക്ക് യാഥാസ്ഥിതിക രാജഭരണ വീക്ഷണങ്ങൾ പുലർത്തി. എങ്കിലും ഈ ഭരണക്രമങ്ങൾ ബിസ്മാർക്ക് അട്ടിമറിച്ചു. ബിസ്മാർക്കിന്റെ പ്രധാന ലക്ഷ്യങ്ങൾ മദ്ധ്യ [[യൂറോപ്പ്|യൂറോപ്പിൽ]] പ്രഷ്യൻ രാഷ്ട്രത്തിന്റെ മേൽക്കോയ്മയും പ്രഷ്യൻ രാഷ്ട്രത്തിലെ പ്രഭുഭരണവും ആയിരുന്നു. ബിസ്മാർക്കിന്റെ പരമപ്രധാ‍നമായ നേട്ടം ആധുനിക ജർമ്മൻ രാഷ്ട്രത്തിന്റെ സ്ഥാപനം ആയിരുന്നു. [[1860]]-കളിൽ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഒരു പരമ്പരയുടെ അന്ത്യത്തിലാണ് ബിസ്മാർക്ക് ഈ നേട്ടം കൈവരിച്ചത്. 1870–1871-ൽ നടന്ന [[ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം]] യൂറോപ്യൻ ഭൂഖണ്ഡത്തിൽ പ്രഷ്യ ഫ്രാൻസിന്റെ മേൽക്കോയ്മ തകർക്കുന്നതിനു സാക്ഷ്യമായി.[[1862]] മുതൽ [[1888]] വരെ ബിസ്മാർക്ക് പ്രഷ്യയുടെ അവസാന ചക്രവർത്തി ആയ [[Wilhelm I of Germany|വിൽഹെം I]]-നു കീഴിൽ ഭരിച്ചു.
 
==പ്രവർത്തനങ്ങൾ==
ഒരു ഐക്യ ജർമ്മൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബിസ്മാർക്ക് വിജയിച്ചു എങ്കിലും ജർമ്മനിയിൽ ദേശീയത ഉണർത്തുന്നതിൽ ബിസ്മാർക്ക് അധികം വിജയിച്ചില്ല. ജർമ്മൻ ജനതയുടെ കൂറ് രാ‍ജ്യത്തിനുള്ളിലെ പല നാട്ടുരാജ്യങ്ങളോടും ആയിരുന്നു. ജർമ്മനിക്കുള്ളിലെ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയുടെ]] രാഷ്ട്രീയവും സാമൂഹികവുമായ ശക്തി കുറയ്ക്കുവാനുള്ള ശ്രമങ്ങൾ ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. ബിസ്മാർക്കിന്റെ ഈ ശ്രമങ്ങൾ കുൾച്ചുർകാമ്ഫ് എന്ന് അറിയപ്പെട്ടു. ഈ ശ്രമങ്ങൾ പിന്നീട് ബിസ്മാർക്ക് തന്നെ പിൻ‌വലിച്ചു. ബിസ്മാർക്കിന്റെ ഭരണത്തിൻ കീഴിൽ ജർമ്മനിയിൽ പുരോഗമന സാമൂഹിക നിയമങ്ങൾ നടപ്പാക്കി എങ്കിലും സോഷ്യൽ ഡെമോക്രാറ്റുകൾക്ക് എതിരേ ബിസ്മാർക്ക് നടപ്പിലാക്കിയ നിയമങ്ങളും നീക്കങ്ങളും പരാജയമായിരുന്നു.
 
[[1862]] മുതൽ [[1888]] വരെ ബിസ്മാർക്ക് പ്രഷ്യയുടെ അവസാന ചക്രവർത്തി ആയ [[Wilhelm I of Germany|വിൽഹെം I]]-നു കീഴിൽ ഭരിച്ചു. സമാന കാഴ്ച്ചപ്പാടുകൾ ഉള്ള ഇവർ തമ്മിൽ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നു. എന്നാൽ വിൽഹെം I-നു ശേഷം അദ്ദേഹത്തിന്റെ ചെറുമകനും ബിസ്മാർക്കിനെക്കാൾ 40 വയസ്സിൽ ഏറെ ഇളയവനുമായ വിൽഹെം II അധികാരത്തിൽ വന്നത് ബിസ്മാർക്കിന്റെ സ്വാധീനം കുറയുന്നതിനു നാന്ദികുറിച്ചു. പിന്നീട് [[1890]]-ഓടെ സ്വകാര്യ ജീവിതത്തിലേക്ക് പിൻ‌വലിയുവാൻ ബിസ്മാർക്ക് നിർബന്ധിതനായി.
 
==അംഗീകാരങ്ങൾ==
പ്രഭു സമുദായത്തിന്റെ അംഗമായിരുന്ന ബിസ്മാർക്കിനു വീണ്ടും പല തവണ പ്രഭു പദവി നൽകപ്പെട്ടു. 1865-ൽ [[ഗ്രാഫ്]]-ന്റെ കൌണ്ട് ആയും [[1871]]-ൽ [[ഫ്യൂർസ്റ്റ്]]-ന്റെ രാജകുമാരൻ ആയും ബിസ്മാർക്ക് അവരോധിക്കപ്പെട്ടു. [[1890]]-ൽ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയവേ ബിസ്മാർക്ക് '''ഡ്യൂക്ക് ഓഫ് ലോവൻബർഗ്ഗ്''' എന്ന പദവിയിൽ അവരോധിക്കപ്പെട്ടു.
 
"https://ml.wikipedia.org/wiki/ഓട്ടോ_വോൺ_ബിസ്മാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്