തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
==ഭൂമിശാസ്ത്രം==
എറണാകുളം ജില്ലയിലെ തെക്കേ അറ്റത്ത് [[കോട്ടയം ജില്ല|കോട്ടയം]]-എറണാകുളം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പഴയ വടക്കൻകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം.
==ചരിത്രം==
തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കി പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൌഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. ഭാരതത്തിലെ പ്രധാനപ്പെട്ട ഒരേയൊരു മുടിയേറ്റു സംഘം പിറവത്തിന്റേതാണ്.
|