"എൻ.കെ. ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
[http://mal.sarva.gov.in/index.php/ദേശം,_എൻ.കെ._(1936_-_) വിജ്ഞാനകോശത്തിൽനിന്ന്] ചേർക്കുന്നു.
വരി 1:
{{prettyurl|N.K. Desam}}
{{prettyurl|N.K. Desam}}മലയാളത്തിലെ ഒരുമലയാളകവിയും കവിയാണ്നിരൂപകനുമാണ് '''എൻ.കെ. ദേശം''',. ഇദ്ദേഹത്തിന്റെ ശരിയായ പേര് എൻ. കുട്ടികൃഷ്ണപിള്ള എന്നാണ്. [[1936]] ഒക്ടോബർ 31നു [[ആലുവ|ആലുവയിലെ]] ദേശം ഗ്രാമത്തിലായിരുന്നു ജനനം.
== ജീവിതരേഖ ==
[[1936]] ഒക്ടോബർ 31നു [[ആലുവ|ആലുവയിലെ]] ദേശം ഗ്രാമത്തിലായിരുന്നു എഴുത്തുകാരന്റെ ജനനം. പിതാവ് പടിഞ്ഞാറെ വളപ്പിൽ പി.കെ. നാരായണ പിള്ളയും മാതാവ് പൂവത്തുംപടവിൽ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തിൽ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരൻപിള്ള സ്വർണ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 1960 മുതൽ ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചു.
== സാഹിത്യപ്രവർത്തനം ==
സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. സൌമ്യമായ നർമരസവും അഗാധമായ കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ആധുനിക കവിതയുടെ ഭാവധർമങ്ങൾ അധികം കാണാൻ കഴിയുകയില്ല. സമർഥമായ ശബ്ദങ്ങളും ഉചിതമായ ഇമേജുകളും കവിതയെ മറ്റുള്ളവയിൽനിന്നു വേറിട്ടതാക്കിത്തീർക്കുന്നു.
 
മേൽപ്പറഞ്ഞ കവിതകൾക്കു പുറമേ സാഹിത്യപരമായ നിരൂപണങ്ങളും ദേശം രചിച്ചിട്ടുണ്ട്.
 
==കൃതികൾ==
*ചൊട്ടയിലെ ശീലം
* അന്തിമലരി
* അമ്പത്തൊന്നക്ഷരാളി
* മുദ്ര
* അപ്പുപ്പൻതാടി
* അപ്പുപ്പന്താടീ
*പവിഴമല്ലി
*ഉതിർമണികൾ
*കന്യാഹൃദയം
==പുരസ്കാരങ്ങൾ==
[[2009]]-ലെ കവിതയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ്]] ഇദ്ദേഹത്തിന്റെ ''മുദ്ര'' എന്ന കൃതിക്ക് ലഭിച്ചു.<ref>http://www.keralasahityaakademi.org/pdf/ksaaward2009.pdf</ref>
"https://ml.wikipedia.org/wiki/എൻ.കെ._ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്