"മറിയ ഗെറ്റാനാ ആനേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞയാണ് '''മറിയ ഗെറ്റാനാ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox scientist
|name = മറിയ ഗെറ്റാനാ ആനേസി
|box_width =
|image = Maria Gaetana Agnesi.jpg
|image_width = 200px
|caption =
|birth_date = {{birth date |1718|05|16}}
|birth_place =
|death_date = {{death date and age|1799|01|09|1718|05|16}}
|death_place =
|residence = [[ഇറ്റലി]]
|citizenship =
|nationality = [[ഇറ്റലി]]
|ethnicity =
|field = [[ഗണിതശാസ്ത്രം]]
|work_institutions =
|alma_mater =
|doctoral_advisor =
|doctoral_students =
|known_for =
|author_abbrev_bot =
|author_abbrev_zoo =
|influences =
|influenced =
|prizes =
|religion =
|footnotes = 21 കുട്ടികളിൽ മൂത്തയാൾ
|signature =
}}
ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞയാണ് '''മറിയ ഗെറ്റാനാ ആനേസി'''. 1718-ൽ മിലാനിൽ ജനിച്ചു. ചെറുപ്പത്തിൽത്തന്നെ ലാറ്റിൻ, ഗ്രീക്, ഹീബ്രു എന്നീ ഭാഷകളും അനവധി ആധുനിക ഭാഷകളും അഭ്യസിച്ചു. സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നല്കണമെന്ന വിഷയത്തെക്കുറിച്ച് ആനേസി 9-ാം വയസ്സിൽ ലാറ്റിൻഭാഷയിൽ ഒരു പ്രഭാഷണം നടത്തി. അത് പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. പിതൃഗൃഹത്തിൽവച്ച് ശാസ്ത്രസദസ്സിൽ നടത്തിയ ചർച്ചയെ ആധാരമാക്കി രചിച്ച പ്രബന്ധങ്ങൾ 1738-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. തത്ത്വശാസ്ത്രവും പ്രകൃതിശാസ്ത്രവും ആയിരുന്നു അതിലെ പ്രതിപാദ്യം. പ്രൊപ്പൊസിഷൻസ് ഫിലസോഫിക്കെ എന്നാണ് ആ പ്രബന്ധസമാഹാരത്തിന്റെ പേര്. മേരി തെറീസാ ചക്രവർത്തിനിക്കു സമർപ്പിച്ചുകൊണ്ടുള്ള അവരുടെ കൃതി ഇൻസ്തിത്യൂസിയോനി അനലിതിഷെ ആണ് ഏറ്റവും പ്രചാരം നേടിയത്. 1748-ൽ പ്രസിദ്ധീകൃതമായ ഈ കൃതി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആനേസി വക്രം എന്നറിയപ്പെടുന്ന ഒരു ത്രിഘാതവക്രത്തെപ്പറ്റി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആനേസി ദേവത എന്ന് ഈ വക്രത്തിന് പേരു പറയാറുണ്ട്.
 
"https://ml.wikipedia.org/wiki/മറിയ_ഗെറ്റാനാ_ആനേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്