"ടിക്കേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tyche}}
[[Image:Tyche Antioch Vatican Inv2672.jpg|thumb|right|ടിക്കേയുടെ പ്രതിമ, (വത്തിക്കാൻ മ്യൂസിയത്തിൽ നിന്ന്)]]
സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ [[ഗ്രീക്ക്]] ദേവതയാണ് '''ടിക്കേ'''. [[സ്യൂസ്|സ്യൂസ്ദേവനാണ്]] ടിക്കേയുടെ പിതാവ്. ആദ്യകാല ഗ്രീക്ക് ഐതിഹ്യങ്ങളിൽ അമൂർത്തമായ ഒരു ആശയമായിട്ടാണ് ടിക്കേ എന്ന സങ്കല്പനം നിലനിന്നിരുന്നത്. ബി.സി. മൂന്നാം ശതകത്തോടുകൂടി ദേവതാ പരിവേഷം ആർജിച്ചു. [[ജൂപ്പിറ്റർ]] ദേവന്റെ പുത്രിയും റോമൻ ദേവതയുമായ ഫോർച്ചൂണിനോട്[[ഫോർച്യൂൺ|ഫോർച്യൂണിനോട്]] ടിക്കേക്ക് സാദൃശ്യം ഉണ്ട്.
 
ടിക്കേക്ക് അസാധാരണങ്ങളായ അധികാരങ്ങൾ സ്യൂസ്ദേവൻ നൽകിയിട്ടുണ്ടെന്നും തന്റെ കൈയിലുള്ള പങ്കായം ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കുന്ന ടിക്കേയാണ് ഓരോ മനുഷ്യന്റെയും ഭാവി നിർണയിക്കുന്നതെന്നുമാണ് വിശ്വാസം. സമൃദ്ധിയും ഭാഗ്യചക്രവും ടിക്കേയുടെ കൈകളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. നിരവധി നഗരങ്ങളുടെ രക്ഷാധികാരിയും ടിക്കേയാണത്രേ. തന്നെ ആരാധിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ദൗർഭാഗ്യവും ദാരിദ്ര്യവും നൽകി ടിക്കേ ശിക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ടിക്കേ" എന്ന താളിൽനിന്ന് ശേഖരിച്ചത്