"അഡോൾഫ് ഹിറ്റ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.196.144.174 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 31:
 
== ജനനവും ബാല്യവും ==
 
[[1889 ഏപ്രിൽ 20]] നു കസ്റ്റംസിലെ ജീവനക്കാരനായ അലോയ്സ് ഹിറ്റ്ലറുടെയും ക്ലാരയുടെയും മകനായി അഡോൾഫ് ഹിറ്റ്ലർ ജനിച്ചു. ഓസ്ട്രിയയിൽ ജർമ്മൻ അതിർത്തി പ്രദേശമായ [[ബ്രോനൌ]] ആയിരുന്നു അഡോൾഫിൻറെ ജൻമദേശം. ഏഴാം വയസ്സിൽ ലിൻസിലെ ടെക്നിക്കൽ സ്കൂളിൽ ചേർത്തു. ഹിറ്റ്ലറെ ദൈവഭക്തിയുള്ളവനും സ്വഭാവശുദ്ധിയുള്ളവനുമായി വളർത്തിയെടുക്കാനായിരുന്നു ക്ലാരയുടെ ശ്രമം. ഒരേയൊരു മകൻ വൈദികനായി കാണണമെന്ന് അവർ ആഗ്രഹിച്ചു. ആദ്യകാലത്ത് ഹിറ്റലർ പള്ളികളിലെ ചടങ്ങുകളിൽ ഭക്തിപൂർവ്വം പങ്കെടുത്തു. പള്ളിയിലെ ഗായകസഘത്തിലെ അംഗവുമായിരുന്നു അദ്ദേഹം. പക്ഷേ ഈ ശീലം അധിക നാൾ നീണ്ടുനിന്നില്ല. രണ്ടുവർഷത്തിനുള്ളിൽ പള്ളിയിൽ പോകുന്നത് പൂർണ്ണമായും നിലച്ചു. ചിത്രകാരനായി അറിയപ്പെടണമെന്നാണ് ഹിറ്റ്ലർ ആഗ്രഹിച്ചത്. എങ്കിലും പഠനത്തിൽ പിന്നിലായിരുന്നില്ല.
 
ഇടക്കിടെ രോഗങ്ങൾ വന്നത് ഹിറ്റ്ലറുടെ പഠനത്തെ ബാധിച്ചു.സ്കൂളിൽ വരാതിരിക്കുന്നത് പതിവായി.ഹിറ്റ്ലറുടെ പിതാവ് എന്നും അമിതമായി മദ്യപിക്കുമായിരുന്നു.ചെറിയ തെറ്റുകൾക്കു പോലും അലോയ്സ് മകനെ കഠിനമായി ശിക്ഷിച്ചിരുന്നു.
 
ഹിറ്റ്ലറുടെ പതിനാലാം വയസ്സിൽ പിതാവ് മരിച്ചു.സംസ്ക്കാരശുശ്രൂഷയിൽ പങ്കെടുക്കില്ലെന്നു ഹിറ്റ്ലർ വാശിപിടിച്ചു. എങ്കിലും ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതിച്ചു. ദുഃഖസൂചകമായി കറുത്ത ടൈ ധരിക്കില്ല എന്ന നിബന്ധനയും വെച്ചു.(പക്ഷേ,പിന്നീട് ഹിറ്റ്ലർ ഈ പ്രവൃത്തിയിൽ പശ്ചാത്തപിച്ചു.പിതാവിന്റെ കല്ലറയിൽ കൊത്തുപണികൾ ചെയ്ത് പേരു കൊത്തിയ ഫലകം സ്ഥാപിച്ചാണ് പരിഹാരം ചെയ്തത്).അലോയ്സ് ഹിറ്റ്ലർ മുക്കുടിയനായിരുന്നെങ്കിലും ഭാര്യക്കും മകനുമായി ധാരാളം സ്വത്ത് ബാക്കി വെച്ചിരുന്നു.കൂടാതെ അദ്ദേഹത്തിന്റെ പെൻഷന്റെ 50 ശതമാനം മരണശേഷം ക്ലാരക്ക് ലഭിച്ചിരുന്നു.അലോയ്സിന്റെ മറ്റൊരു ഭാര്യയുടെ മക്കളായിരുന്ന (ഹിറ്റ്ലറുടെ അർദ്ധസഹോദരങ്ങൾ)ഏഞ്ചലക്കും അലോയ്സ് ജൂനിയറിനും അക്കാലത്ത് സ്വന്തമായി ജോലി ലഭിച്ചിരുന്നു. അതിനാൽ കിട്ടിയ പണം മുഴുവൻ അഡോൾഫിന്റെ വിദ്യാഭ്യാസത്തിനാണ് ചിലവഴിച്ചിരുന്നത്. പക്ഷേ ഹിറ്റ്ലർക്ക് പഠനത്തിൽ താല്പര്യമില്ലായിരുന്നു.നല്ല വേഷം ധരിക്കാനും ചിത്രം വരക്കാനും മാത്രമായിരുന്നു അഡോൾഫിനു താല്പര്യം.ലക്ഷ്യമില്ലാത്ത വായനയും കലാകാരനാകാനുള്ള അലച്ചിലും ഹിറ്റ്ലറെ എങ്ങുമെത്തിച്ചില്ല.പരീക്ഷ എഴുതാതെ ഹൈസ്ക്കൂൾ പഠനം അവസാനിപ്പിച്ചു. ഇനി സ്കൂളിലേക്കില്ലെന്ന് ഹിറ്റ്ലർ പ്രഖ്യാപിച്ചു. കാൻസർ ബാധിതയായിരുന്ന അമ്മ ക്ലാരയെ ആ വാർത്ത ദുഃഖിതയാക്കി.
 
=== ഫൈൻ ആർട്സ് കോളേജിൽ പഠിക്കാൻ ശ്രമം ===
വിയന്നയിൽ അക്കാദമി ഓഫ് ഫൈൻ ആർട്സ് കോളേജിൽ പ്രവേശനം നേടാനായി ഹിറ്റ്ലറുടെ ശ്രമം. അതിനായി വിയന്നയിലേക്ക് തിരിച്ചു.രണ്ടുവർഷം പ്രവേശനപരീക്ഷ എഴുതിയിട്ടും വിജയിക്കാനായില്ല.
ഇതിനിടെ ക്ലാരയുടെ രോഗം വളരെ കൂടുതലായി. അവസാനകാലത്ത് മകൻ ഒപ്പമുണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിച്ചു.പലവട്ടം ഹിറ്റ്ലറെ വിവരമറിയിച്ചു. എന്നാൽ ഫൈൻ ആർട്സ് കോളേജിൽ പ്രവേശനം കിട്ടാതെ വീട്ടിലേക്കില്ലെന്ന് ഹിറ്റ്ലർ വാശിപിടിച്ചു.ഒടുവിൽ മകനെ കാണാതെ ആ അമ്മ മരണത്തിനു കീഴടങ്ങി.ഹിറ്റ്ലർ നാട്ടിൽ മടങ്ങിയെത്തുന്നത് അമ്മയുടെ സംസ്ക്കാരചടങ്ങിൽ പങ്കെടുക്കാനായിരുന്നു.
 
അമ്മയോട് ഹിറ്റ്ലർക്ക് ഗാഡ്ഡമായ ആത്മബന്ധം ഉണ്ടായിരുന്നു.അദ്ദേഹം അമ്മയുടെ ചിത്രം ഒപ്പം കൊണ്ടു നടന്നു.(ഹിറ്റ്ലർ മരിച്ചു കിടന്ന ബങ്കറിനുള്ളിലും ആ ചിത്രമുണ്ടായിരുന്നു.ഹിറ്റ്ലർ ആത്മാർത്ഥമായി സ്നേഹിച്ച ഏകവ്യക്തി ഒരു പക്ഷേ അമ്മ മാത്രമായിരിക്കാം)
അമ്മ മരിക്കുമ്പോൾ 18 വയസ്സായിരുന്നു ഹിറ്റ്ലർക്ക്. അമ്മയുടെ ഒസ്യത്ത് പ്രകാരം കാര്യമായ സ്വത്തൊന്നും മകനു വേണ്ടി അവശേഷിച്ചിരുന്നില്ല.ഹിറ്റ്ലറുടെ പഠനത്തിനു വേണ്ടിയും ക്ലാരയുടെ ചികിത്സക്കു വേണ്ടിയും സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ചെലവായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ഒരു ബൈബിളും നൂറ് ക്രോനനുമായി വിയന്നയിലേക്ക് മടങ്ങി.
 
=== ഇഷ്ട്ടപ്പെട്ട ജോലി ===
 
[[1909-1910]] കാലത്ത് ഹിറ്റ്ലർ കൂലിപ്പണി വിട്ടു. ജലച്ചായ ചിത്രകാരനായും ഡ്രാഫ്ട്സ്മാനായും ജോലി ചെയ്യാൻ തുടങ്ങി.വരുമാനം കുറവായിരുന്നു. പക്ഷെ ദിവസചെലവിനുള്ള തുക ലഭിച്ചുപോന്നു. ആഗ്രഹിച്ച തൊഴിൽ കിട്ടിയത് ഹിറ്റ്ലറെ ഏറെ സന്തോഷിപ്പിച്ചു.
 
(1999-ൽ ഹിറ്റ്ലറുടെ രണ്ടു പെയിന്റിങ്ങുകൾ '''1.31''' ലക്ഷം ഡോളറിനാണ് (ഇൻഡ്യൻ രൂപ ഏകദേശം 43,01333) ലേലത്തിൽ പോയത്.)
 
=== രാക്ഷ്ട്രീയത്തിലേക്ക് ===
 
[[1919]] ഏപ്രിലിൽ കമ്യൂണിസ്റ്റുകൾ മ്യൂണിക്കിലെ ബവേറിയൻ സർക്കാരിനെ അട്ടിമറിച്ച് പുതിയ ഭരണം സ്ഥാപിച്ചു.
ഈ കാലത്താണ് ഹിറ്റ്ലറുടെ രാക്ഷ്ട്രീയപ്രവേശനം.
 
=== യഹൂദർക്കെതിരെ ===
 
യഹൂദവംശത്തെ ഇല്ലാതാക്കാനായിരുന്ന ഹിറ്റ്ലറുടെ അടുത്ത നീക്കം.
 
== ഓഷ്വിറ്റ്സ് ക്യാംപ്==
Line 38 ⟶ 67:
പരീക്ഷണം നടത്താനുള്ള ഉപകരണങ്ങളായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിലെ കുട്ടികൾ. ഒരാളിൽ തന്നെ നാലും അഞ്ചും ശസ്ത്രക്രിയകൾ ചെയ്തിരുന്നു.
 
== ജർമ്മനിയുടെ പരാജയവും ഹിറ്റ്ലറുടെ മരണവും ==
==
 
സഖ്യസേന യുദ്ധത്തിൽ മുന്നേറിക്കൊണ്ടിരുന്നു. സോവിയറ്റ് സൈന്യം ഓസ്ട്രീയയിലേക്കും പാശ്ചാത്യസേന റൈനിലേക്കും കടന്നു. [[1945]] ഏപ്രിൽ അവസാനത്തോടെ പാശ്ചാത്യസേന ഏൽബ് നദീതീരത്തേക്കു മുന്നേറി റഷ്യൻസേനയുമായി സന്ധിച്ചു. ഹിറ്റ്ലറുടെ ഒളിയിടത്തിനു സമീപം സഖ്യസേന ഷെല്ലാക്രമണം തുടങ്ങി.ഇതിനിടെ ഇറ്റലിയിൽ മുസ്സോളിനി പിടിക്കപ്പെട്ട വാർത്തയുമെത്തി.പരാജയം പൂർണമായെന്നു ഹിറ്റ്ലർ മനസ്സിലാക്കി. മരണത്തിനു കീഴടങ്ങും മുൻപ് 16 വർഷക്കാലം വിശ്വസ്തയായികൂടെ നിന്ന [[ഇവാ ബ്രൗൺ1ഇവാ ബ്രൗണിനെ]] വിവാഹം കഴിക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു.[[1945]] ഏപ്രിൽ 29.അന്ന് ഹിറ്റ്ലറുടെ വിവാഹമായിരുന്നു.ഒളിവുസങ്കേതത്തിലെ സ്റ്റോർമുറിയായിരുന്നു വിവാഹവേദി.അപ്പോൾ സോവിയറ്റ് സൈന്യം ബെർലിൻ നഗരത്തിന്റെ മുക്കിലും മൂലയിലും ഹിറ്റ്ലറെ തിരയുകയായിരുന്നു.പത്തു മിനിട്ടിനുള്ളിൽ വിവാഹചടങ്ങുകൾ അവസാനിച്ചു. ഇതിനിടെ 200 ലിറ്റർ പെട്രോൾ ചാൻസലറി ഗാർഡനിൽ എത്തിക്കാൻ ഹിറ്റ്ലർ അനുയായികൾക്ക് നിർദേശവും നൽകി. തനിക്കൊപ്പം ജർമ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം.[[1945]] ഏപ്രിൽ 30. പുലർച്ചെ രണ്ടു മണി.ഗീബൽസിന്റെ ആറു കുട്ടികൾ ഒഴികെയുള്ളവർ ഒരു മേശക്കു ചുറ്റും കൂടിയിരുന്നു.തിരക്കിട്ട് മരണപ്പത്രം തയ്യാറാക്കി. ആ മരണപ്പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു.ജർമ്മനിയെ രക്ഷിക്കാനുള്ള തന്റെ പോരാട്ടത്തിൽ രാക്ഷ്ട്രം നന്ദികേട് കാണിച്ചെന്നും നിലനില്പ്പിനായുള്ള പോരാട്ടത്തിൽ ജർമ്മനി പരാജയപ്പെട്ടെന്നും ആദ്ദേഹം പ്രഖ്യാപിച്ചു. നാവീകാസേനാ മേധാവിയായിരുന്ന അഡ്മിറൽ ഡനിറ്റ്സിനെ തന്റെ പിൻഗാമിയായി ഹിറ്റ്ലർ നിർദ്ദേശിച്ചു. തന്റെ എല്ലാം നാസീപ്പാർട്ടികൾക്കു അഥവാ ജർമ്മനിക്ക് നൽകണമെന്നും ഹിറ്റ്ലർ എഴുതി വച്ചു. തനിക്കൊപ്പം ജർമ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം.കീഴടങ്ങും മുൻപ് നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമ്മനിയിൽ നിന്നും ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം നിന്നിരുന്ന സൈനികമേധാവികളും മന്ത്രിമാരും ആ ഉത്തരവിനു യാതൊരു വിലയും കല്പ്പിച്ചില്ല.
ഗീബൽസ്ദമ്പതികളോടും ജനറൽ ക്രെബ്സ്,ജനറൽ ബർഗ്ഡോർഫ് എന്നിവരോടും യാത്രപറഞ്ഞു ഹിറ്റ്ലറും ഭാര്യയും സ്വന്തം മുറിയിലേക്കു പിൻവാങ്ങി.അന്ന് വൈകിട്ട് മൂന്നു മണിക്ക് ഹിറ്റ്ലർ സ്വന്തം തലക്കു നേരെ വെടിവെച്ചു ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗൺ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.
 
അധികം വൈകാതെ ഗീബൽസ് ദമ്പതികൾ തങ്ങളുടെ ആറു കുട്ടികൾക്കു വിഷം നൽകി.പിന്നീട് അവരും സ്വയം മരണം വരിച്ചു.
 
=== മൃതദേഹങ്ങൾ കത്തിക്കുന്നു ===
 
ഹിറ്റ്ലറുടെ ബങ്കർ തകർത്ത് ഉള്ളിൽകടന്ന റഷ്യൻസേന എതിരേറ്റതു പത്ത് മ്രതദേഹങ്ങളാണ്.അവർ ഈ മ്രതദേഹങ്ങൾ പെട്ടിയിലാക്കി മറവു ചെയ്തു. ഹിറ്റ്ലറുടെ ശരീരം സംസ്ക്കരിച്ച സ്ഥലം നാസികൾ തീർത്ഥാടനകേന്ദ്രമാക്കി മാറ്റിയേക്കുമെന്ന് റഷ്യൻസേന ഭയപ്പെട്ടു.അതുകൊണ്ടു തന്നെ സൈന്യം അവ മാന്തി പുറത്തെടുത്തു.അഞ്ചുപെട്ടികളിലാക്കി ലോറിയിൽ കയറ്റി അടുത്തുള്ള സൈനികത്താവളത്തിലേക്കു കൊണ്ടുപോയി. സൈനികർ ആ പെട്ടികളുടെ മേൽ പെട്രോൾ ഒഴിച്ചു തീകൊടുത്തു.
 
റഷ്യൻഭരണാധികാരി സ്റ്റാലിന്റെ ഉത്തരവുപ്രകാരം ഹിറ്റ്ലറുടെ ശരീരം രണ്ടു വട്ടം പോസ്റ്റ്മോർട്ടം നടത്തിയതായി പറയപ്പെടുന്നു. കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ ഹിറ്റ്ലറുടേതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടുകളുടെ അകമ്പടിയോടെയാണ് സ്റ്റാലിൻ തെളിയിച്ചത്.
 
ഹിറ്റ്ലറുടെ തലയോട്ടി റഷ്യയയിലെ സ്റ്റേറ്റ് ആർകൈവിലാണ് സൂക്ഷിച്ചിരിക്കുന്നത്.വെടിയേറ്റുണ്ടായ ദ്വാരം ഇതിൽ വ്യക്തമായി കാണാം.ഹിറ്റ്ലർ തോക്കിൻ കുഴൽ വായിൽ വച്ച് വെടി വെക്കുകയായിരുന്നുവെന്നാണ് തലയോട്ടി പരിശോധിച്ച വിദഗ്ദരുടെ അഭിപ്രായം.ഹിറ്റ്ലറുടെ രക്തതുള്ളികൾ പറ്റിയ സോഫയുടെ ഭാഗങ്ങളും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
 
ഹിറ്റ്ലർ ജനിച്ച വീട് ഇന്ന് സ്മാരകമാണ്.അനുരഞന സ്മാരകം എന്നാണ് ഇത് അറിയപ്പെടുന്നത്.ഭാവിതലമുറ വംശ വിദ്വേഷത്തിനും ഫാസിസത്തിനും കീഴ്പ്പെടാതിരിക്കാനുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.യൂറോപ്യൻ യൂണിയനാണ് അനുരഞ്ജനസ്മാരകത്തിനു സാമ്പത്തികസഹായം ചെയ്യുന്നത്.
 
ഹിറ്റലറുടെ കാലത്ത് ഹിറ്റ്ലറെ കളിയാക്കിക്കൊണ്ടിറങ്ങിയ സിനിമയാണ് ദ ഗ്രേറ്റ് ഡിക്റ്റേറ്റർ.1940-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഹിറ്റ്ലറെ അവതരിപ്പിച്ചത് ചാർളി ചാപ്ലീനാണ്.
 
== മെയ്ൻ കാംഫ് (എന്റെ പോരാട്ടം) ==
"https://ml.wikipedia.org/wiki/അഡോൾഫ്_ഹിറ്റ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്