"ഉപനയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ru:Упанаяна
No edit summary
വരി 1:
{{ഹൈന്ദവം}}
[[ഹിന്ദു|ഹിന്ദുക്കളുടെയിടയിൽ]] ബാലന്മാരുടെ [[വേദം|വേദാധ്യയനത്തിനനോ]] [[ഔപചാരിക വിദ്യാഭ്യാസം|ഔപചാരിക വിദ്യാഭ്യാസത്തിനോ]] തുടക്കംകുറിക്കുന്ന സംസ്കാരമാണ് '''ഉപനയനം'''. [[ഷോഡശക്രിയകൾ|ഷോഡശക്രിയകളിലെ]] ഒൻപതാമത്തെ ക്രിയയാണിത്. ഉപനയനസംസ്കാരത്തിൽ ബാലനെ [[യജ്ഞോപവീതം]] (യജ്ഞസൂത്രം) ധരിപ്പിക്കുന്നു. യജ്ഞോപവീതം മലയാളത്തിലും തമിഴിലും പൂണൂൽ എന്നും അറിയപ്പെടുന്നു. അതിനാൽ ''പൂണൂൽക്കല്യാണം'' എന്നും ഉപനയനസംസ്കാരം അറിയപ്പെടുന്നു. ഒരു ബാലന് ആദ്യമായി ബ്രഹ്മോപദേശം നൽകുന്നത് ഉപനയനവേളയിലാണ്. [[ബ്രാഹ്മണർ|ബ്രാഹ്മണർക്കിടയിൽ]] അഞ്ചാം വയസ്സു മുതലും,[[ക്ഷത്രിയർ|ക്ഷത്രിയർക്കിടയിൽ]] പതിമൂന്നാം വയസ്സു മുതലും, [[വൈശ്യർ|വൈശ്യർക്കിടയിൽ]] പതിനേഴാം വയസ്സുമുതലുമാണ് ഇത് സാധാരണയായി നടക്കുന്നത്. ഉപനയനത്തോടുകൂടിയാണ് ഒരാളിന്റെ ജീവിതത്തിൽ [[ബ്രഹ്മചര്യാശ്രമം]] ആരംഭിക്കുന്നത്. ഉപനീതനായ വ്യക്തിയെ 'രണ്ട് ജന്മം ഉള്ളവൻ', അതായത് ഉപനയനത്തിന് മുൻപ് ഒരു ജന്മവും അതിനുശേഷം ഒരു ജന്മവും ഉള്ളവൻ, എന്ന അർത്ഥത്തിൽ ''ദ്വിജൻ'' എന്ന് പറയാറുണ്ട്. ബ്രാഹ്മണക്ഷത്രിയവൈശ്യവർണങ്ങളിലുള്ളവർ ഉപനയനസംസ്കാരം ചെയ്യാറുള്ളതിനാൽ ഈ മൂന്നു വർണങ്ങളിലും പെട്ടവർ ദ്വിജർ എന്ന് അറിയപ്പെടുന്നു.
 
==യജ്ഞോപവീതം അഥവാ പൂണൂൽ==
"https://ml.wikipedia.org/wiki/ഉപനയനം" എന്ന താളിൽനിന്ന് ശേഖരിച്ചത്