"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റ് തിരുത്തി
(ചെ.) അക്ഷരത്തെറ്റ് തിരുത്തി
വരി 18:
 
== ഗാന്ധിയൻ കാലഘട്ടം ==
കോളേജ് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നതോടെ പി.എം. കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങി. തീണ്ടൽ, തൊട്ടുകൂടായ്മ എന്നീ അനീതികൾക്കെതിരായും മദ്യവർജ്ജനം, ഖാദിപ്രചാരണം എന്നീ പരിപാടികളിലും തന്റെ കഴിവുകൾ അദ്ദേഹം വിനിയോഗിച്ചു. പന്തിഭോജനം, പൊതുവഴികളിലൂടെ ഹരിജനങ്ങളെ കൂട്ടി ജാഥനടത്തൽ, പ്രകടനങ്ങൾ, പൊതുയോഗങ്ങൾ മുതലായ പരിപാടികളിൽ അദ്ദേഹം സജീവമായി. അക്കാലത്ത് ഒരു ഈഴവന്റെ കല്യാണത്തിൽ പങ്കെടുത്തതിനു കാരണവർ താളിലതാളിക കൊണ്ട് എറിഞ്ഞ് പി.എമ്മിന് നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിരുന്നു.
 
1924 ഡിസംബർ 20-ആം തിയ്യതി പഴയങ്ങാടിക്കടുത്തുവെച്ച് ചേർന്ന വമ്പിച്ച ഹരിജൻ സമ്മേളനത്തിൽ പി.എമ്മിന്റെ നേതൃത്വത്തിൽ അഴീക്കോടുനിന്നും ഹരിജനങ്ങളുടെ ഒരു കാൽനടജാഥ, യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട് വളപട്ടണം പുഴ കടന്ന് ഏകദേശം പത്ത് നഴികയോളം സഞ്ചരിച്ച് സമ്മേളനസ്ഥലത്തെത്തിച്ചേർന്നു. ഖാദിപ്രചരണാർത്ഥം പി.എം. തന്റെ സഹപ്രവർത്തകരുടെ സഹകരണത്തോടെ ചർക്കാക്ലാസ്സുകൾ സ്ഥാപിച്ച് നൂൽനൂൽപ്പ്, നെയ്ത്ത്, വീടുകൾ തോറും നടന്നുള്ള ഖദർവസ്ത്രവിൽപ്പന എന്നീ പരിപാടികളും സജീവമായി നടത്തി.1930 ജനുവരി 26-ന് ഇന്ത്യ ഇദംപ്രഥമമായി കൊണ്ടാടിയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെ വിളക്കുംതറ മൈതാനിയിൽ സ്കൂൾമാസ്റ്ററായ പി.എം. ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്ഘാടന യോഗമായി കണക്കാക്കപ്പെറുന്നു.
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്