"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗാന്ധിയൻ കാലഘട്ടം ++
(ചെ.) അക്ഷരത്തെറ്റ് തിരുത്തി
വരി 24:
1930 മാർച്ച് 12-ആം തിയതി മഹാത്മജി ദണ്ഡി യാത്ര ആരംഭിച്ചു. കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായ കേളപ്പജി 1930-ൽ വടകര വച്ചുചേർത്ത കോൺഗ്രസ്സ് മമ്മേളനം കേരളത്തിൽ ഉപ്പു സത്യാഗ്രഹമാരംഭിക്കാനുള്ള തീരുമാനമെടുത്തു. പയ്യന്നൂരായിരുന്നു ഉപ്പു സത്യാഗ്രഹത്തിനുള്ള പറനിലം. ആ വർഷം ഏപ്രീൽ 13-ന് സത്യാഗ്രഹസംഘം കേളപ്പജിയുടെ നേതൃത്വത്തിൽ കാൽനട യാത്ര തുടർന്ന്, വഴി നിളെ ഏർപ്പെടുത്തിയിരുന്ന സ്വീകരണയോഗങ്ങളിൽ പങ്കെടുത്ത് 21-ന് പയ്യന്നൂരിലെത്തി. സത്യാഗ്രഹജാഥ അഴീക്കോട് വഴിയാക്കാൻ പി.എമ്മിന്റെ നേതൃത്വത്തിലുള്ള സന്നദ്ധടന്മാർ കേളപ്പജിയോട് അഭ്യർത്ഥിച്ചു. ഇതിനോടനുബന്ധിച്ച് അഴീക്കോട് വച്ച് ഉപ്പ്നിയമം ലംഘിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് പി.എം. ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് അരവർഷത്തെ ജയിൽശിക്ഷയാണ് കോടതി വിധിച്ചത്. കണ്ണൂർ സെൻടൽ ജയിലിൽ വെറും സി ക്ലാസ്സു തടവുകാരനായി ജയിൽവാസമനുഷ്ഠിക്കേണ്ടിവന്നു. ''ഗാന്ധി ഇർവിൻ സന്ധി'' സംബന്ധിച്ചുണ്ടായ നീക്കുപോക്കുകളുടെ ഫലമായി, മറ്റു സഹതടവുകാരോടൊപ്പം, അദ്ദേഹം പതിനൊന്നു മാസത്തെ ജയിൽ ജീവിതത്തിനു ശേഷം മോചിതനായി.
 
1931-ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ആക്റ്റിങ്ങ് പ്രസിഡന്റായിരുന്ന സരോജനി ദേവ്ഫിയദേവിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അവരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയയാക്കി. ഇതിൽ പ്രതിഷേധിക്കാൻ പി.എമ്മിന്റെ നേതൃത്വത്തിൽ കണ്ണൂർ വിളക്കുംതറ മൈതാനിയിൽ വമ്പിച്ചൊരു പ്രതിഷേധ യോഗം ചേർന്നു. പോലീസുകാർ ജാഥയ്ക്കുനേരെ ചാടിവീണു ലാത്തിച്ചാർജ്ജ് ചെയ്ത് ആളുകളെ പിരിച്ചുവിട്ടു. 144 ലംഘിച്ചുവെന്നതിനു പുറമേ വേറെ വകുപ്പുകൾ കൂടി ചേർത്ത് രണ്ടര വർഷക്കാലത്തേയ്ക്ക് പി.എമ്മിനെ ഇതിനാൽ ശിക്ഷിച്ചു. കണ്ണുർ, മധുര, കടലൂർ ജയിലുകളിൽ മുഴുവൻ ശിക്ഷാകാലവും അദ്ദേഹം കഴിച്ചുകൂട്ടി. 1934-ൽ ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്