"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,370 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎അവലംബം: {{കോട്ടയം ജില്ലയിലെ ഭരണസംവിധാനം}})
No edit summary
{{Prettyurl|Erumely}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവർ|വാവരുടെ]] പള്ളിയും ഉണ്ട്. വാവർ [[അയ്യപ്പൻ|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ [[പേട്ടതുള്ളൽ]] പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. [[ശബരിമല]] തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് എരുമേലി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 82.35 ചതുരശ്ര കിലോമീറ്ററാണ്. വടക്ക് കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകൾ, കിഴക്ക് കോരുത്തോട്, ചിറ്റാർ(പത്തനംതിട്ട ജില്ല) പഞ്ചായത്തുകൾ, തെക്ക് പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, വെച്ചൂച്ചിറ പഞ്ചായത്തുകൾ, പടിഞ്ഞാറ് മണിമല, ചിറക്കടവ് പഞ്ചായത്തുകൾ എന്നിവയാണ് എരുമേലി പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നത്. 1953-ൽ രൂപീകൃതമായ എരുമേലി പഞ്ചായത്തിന്റെ പ്രസിഡന്റ് സി.സി.ഡൊമനിക്ക് ചെമ്പകത്തുങ്കൽ ആയിരുന്നു. പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ ഒരു ശതമാനം കാടുകളാണ്. എരുമേലി ശബരിമലയുടെ അവിഭാജ്യ ഘടകമാണ്. ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിയാൽ പ്രകൃതി രമണീയമായ ഈ പഞ്ചായത്തിന്റെ നാമവും ലോകമെങ്ങും അറിയപ്പെടുവാനിടയായി. ശബരിമല തീർത്ഥാടന വേളയിൽ ഈ പ്രദേശം വിഭിന്ന സംസ്കാരങ്ങളുടെ സംഗമഭൂമിയായി മാറും. ശബരിമല തീർത്ഥാടനത്തിൽ ആചാരാനുഷ്ഠാന പ്രാധാന്യമുള്ള ഈ പുണ്യഭൂമി മതസൌഹാർദ്ദത്തിന്റെ ഈറ്റില്ലമാണ്.ആദ്യകാലങ്ങളിൽ വർഷത്തിലൊരിക്കൽ കുറച്ചു നാൾ മാത്രം തിരക്കു പിടിച്ചിരുന്ന ഇവിടുത്തെ അന്തരീക്ഷം ഇന്ന് വർഷം മുഴുവനും തിരക്കുള്ളതായി കഴിഞ്ഞു.ഒരു കാലത്ത് തികച്ചും വനപ്രകൃതിയായിരുന്ന ഇവിടം ജനവാസമുള്ള പ്രദേശമായി മാറിയിരിക്കയാണ്.ശബരിമല തീർത്ഥാടനം എരുമേലി പഞ്ചായത്തിന്റെ സാമൂഹിത സാമ്പത്തിക സാംസ്കാരിക മേഖലകളിൽ സാരമായ മാറ്റം വരുത്തിയിട്ടുണ്ട്. ശബരിമല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. മലയോരഗ്രാമമായ എരുമേലിക്കും തീർത്ഥാടനത്തിൽ നിർണ്ണായകമായ സ്ഥാനമുണ്ട്. ടൂറിസം മേഖലയ്ക്ക് എരുമേലിയിൽ ഏറെ വിജയസാദ്ധ്യതകളുണ്ട്. തിരുവനന്തപുരത്തു നിന്ന് എരുമേലി വഴി തേക്കടിക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാത ഇതായിരിക്കും. എരുമേലി തേക്കടിയുടെയും ശബരിമലയുടെയും കവാടമാണ്. തീർത്ഥാടനകാലത്ത് ധാരാളം ഭക്തന്മാരും ടൂറിസ്റ്റുകളും ഇവിടെ എത്തിച്ചേരുന്നു. എരുമേലിക്കു ചുറ്റും പ്രകൃതി രമണീയവും വിശാലവുമായ വനങ്ങളാണ് ഉള്ളത്.എരുമേലി ഗ്രാമപഞ്ചായത്തിന്റെ വടക്കുകിഴക്കുഭാഗവും കിഴക്കുതെക്കുഭാഗവും റിസർവ് വനമാണ്. കൂടാതെ സംസ്ഥാന ഫോറസ്റ്റുറെയിഞ്ചുകളിൽ വലിപ്പം കൂടിയ രണ്ടാമത്തെ റെയിഞ്ചാണിത്. ധാരാളം വനവിഭവങ്ങൾ ഇവിടെയുണ്ട്. 1955 മുതൽ റിസർവ് വനത്തിന്റെ എകദേശം മൂന്നിൽ ഒരുഭാഗം തേക്കു പ്ളാന്റേഷനാണ്.പ്രശസ്തമായ അമ്പലപ്പുഴ പേട്ട തുള്ളലിലും, എരുമേലിയിലെ ചന്ദനക്കുട മഹോൽസവത്തിലും, ഫെറോനാപ്പള്ളിയിലും, തിരുനാളാഘോഷത്തിലും, മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിലെ മഹോൽസവത്തിലും, പ്രപ്പോസ് പള്ളിയിലെ തിരുവെഴുന്നള്ളത്തിലും ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരും പങ്കുകൊള്ളുന്നു.
 
== അവലംബം ==
[http://lsgkerala.in/erumelypanchayat/]
 
*[http://www.zonkerala.com/tourism/Erumeli-73.html സോൺ കേരള . കോം]
{{കോട്ടയം ജില്ലയിലെ ഭരണസംവിധാനം}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/816211" എന്ന താളിൽനിന്ന് ശേഖരിച്ചത്