"ടി-കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
/ആമുഖം/
വരി 7:
വളർച്ചയുടെ പ്രാരംഭാവസ്ഥയിൽ തന്നെ തൈമസ് ഗ്രന്ഥിയിലേക്ക് കുടിയേറുന്ന ടി-കോശങ്ങൾ അവിടെ നിന്നും രോഗാണുക്കളെ നേരിടാനുള്ള ആവശ്യാനുസരണം പെരുകുകന്നു. കൈകാലുകളിലെ രക്തചംക്രമണ വ്യവസ്ഥയിൽ റോന്തുചുറ്റുന്ന ടി-കോശങ്ങളിൽ ചിലത് പ്രതിജനകങ്ങളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ ഉത്തേജിതരാകുകയും [[പ്രതിരോധസ്മൃതികോശ|പ്രതിരോധസ്മൃതികോശങ്ങളായി]] രൂപാന്തരപ്പെട്ട് ലസികാഗ്രന്ഥികളിലെ കോശശേഖരത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. പിന്നീട് ഇതേ അണുബാധ വീണ്ടുമുണ്ടാകുമ്പോൾ ആ അണുവിന്റെ പ്രതിജനകത്തെ കൃത്യമായി തിരിച്ചറിയുന്ന ശരീരം ഈ പ്രതിരോധസ്മൃതികോശങ്ങളെ ഉണർത്തി തിരിച്ചടിക്കുകയും ചെയ്യുന്നു.
കൈകാലുകളിലൂടെയൊഴുകുന്ന രക്തത്തിലെ ലസികാകോശങ്ങളിൽ ഏകദേശം 70-80% പൂർണവളർച്ചപ്രാപിച്ച ടി-കോശങ്ങളാണ്.
 
ടി-കോശങ്ങൾ രൂപപരമായും ധർമ്മപരമായും അനവധി വകഭേദങ്ങളിൽ കാണാം. മുഖ്യമായും ഇവ നാലുവിധമുണ്ട്. ഇവ കൂടാതെ പ്രാകൃതികകൊലയാളി കോശങ്ങളെയും ടി-ലസികാണുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്. [[സഹായി ടി-ലസികാണു|ടി-സഹായി കോശങ്ങൾ]] ടി-, ബി- ലസികാണുക്കളെ ഉത്തേജിപ്പിക്കുകയും പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു. [[കോശവിഷകാരി ടി-ലസികാണു]] [[വൈറസ്]] ബാധിച്ച കോശങ്ങളെയും [[അർബുദം|അർബുദ കോശങ്ങളെയും]] നേരിട്ടാക്രമിച്ച് നശിപ്പിക്കുന്നതിൽ മികവുള്ളവരാണ്. [[ദാമക ടി-ലസികാണു]] അണുബാധയ്ക്ക് എതിരെയുള്ള [[രോഗപ്രതിരോധവ്യവസ്ഥ|പ്രതിരോധ വ്യവസ്ഥയുടെ]] പ്രവർത്തനത്തിനു ശേഷം അതിനെ തിരിച്ച് സാധാരണ ആവസ്ഥയിലേക്ക് നിയന്ത്രിച്ചു കൊണ്ടുവരുകയും അമിത പ്രതിരോധ പ്രവർത്തനങ്ങളെ ദമനം (suppress) ചെയ്ത് [[സ്വയംപ്രതിരോധാവസ്ഥ]] ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നു. [[ഗാമാഡെൽറ്റ ടി-ലസികാണു|γδ ടി-ലസികാണു]] [[അനുവർത്തനപ്രതിരോധം|അനുവർത്തന പ്രതിരോധം]], [[സഹജപ്രതിരോധം]] എന്നിവയ്ക്കിടയിലെ കണ്ണിയായി വർത്തിക്കുന്നുണ്ടാവാമെന്ന് ഊഹിക്കപ്പെടുന്നു<ref>Holtmeier W, Kabelitz D, (2005). [http://content.karger.com/produktedb/produkte.asp?doi=10.1159/000086659&typ=pdf gammadelta T cells link innate and adaptive immune responses].Chem Immunol Allergy. 2005;86:151-83.doi:10.1159/000086659.PMID: 15976493</ref>. [[പ്രാകൃതിക കൊലയാളികോശം]] [[വൈറസ്]] ബാധിച്ച കോശങ്ങളെയും [[അർബുദം|അർബുദ]] കോശങ്ങളെയും കൊല്ലുന്നു.
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ടി-കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്