"ടി-കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'[[Image:Red White Blood cells.jpg|thumb|250px|രക്തകോശങ്ങളുടെ ഒരു [[സ്കാനിംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
/ആമുഖം/
വരി 2:
 
ലസികാണു എന്ന ഉപവിഭാഗത്തിൽ പെടുന്ന [[ശ്വേതരക്താണു]] ആണ് ടി-ലസികാണുക്കൾ അഥവാ ടി-കോശങ്ങൾ. ജന്തുക്കളിലെ [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയുടെ]] ഒരു മുഖ്യ വിഭാഗമായ അനുവർത്തന പ്രതിരോധത്തിന്റെ “സംഘാടകരായി” വർത്തിക്കുന്ന കോശമാണ് ടി-ലസികാണുക്കൾ. ഇതേ ധർമ്മം മൂലം, പ്രതിരോധ സങ്കേതത്തിന്റെ രണ്ട് കൈവഴികളായ [[കോശമാധ്യസ്ഥപ്രതിരോധം| കോശമാധ്യസ്ഥപ്രതിരോധത്തെയും]] [[ദ്രവീയപ്രതിരോധ|ദ്രവീയപ്രതിരോധത്തെയും]] തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയാവുന്നുണ്ട് ഇവ.
 
[[ടി-കോശസ്വീകരിണികൾ|ടി-കോശസ്വീകരിണികൾ]] എന്നറിയപ്പെടുന്ന ഒരുകൂട്ടം മാംസ്യങ്ങൾ ഇവയുടെ കോശസ്തരത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നു; ഇവയിലൂടെയാണ് [[ബി-ലസികാണു|ബിലസികാണുക്കളിൽ]] നിന്നും [[പ്രാകൃതിക കൊലയാളികോശം|പ്രാകൃതിക കൊലയാളികോശങ്ങളിൽ]] നിന്നും ടി-കോശങ്ങളെ വേർതിരിച്ചറിയാനാകുന്നത്. ജനിക്കുന്നത് ബി-ലസികാണുക്കളെപ്പോലെ [[മജ്ജ|മജ്ജയിലെ]] [[രക്താജനകകല|രക്തജനകകലയിലാണെങ്കിലും]] ടി-കോശങ്ങൾ പൂർണവികാസം പ്രാപിക്കുന്നതും രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജമാകുന്നതും [[തൈമസ് ഗ്രന്ഥി|തൈമസ് ഗ്രന്ഥിയിലാണ്]]. ടി-ലസികാണുക്കളിലെ “ടി” [[തൈമസ് ഗ്രന്ഥി|തൈമസ് ഗ്രന്ഥിയെ]] സൂചിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/ടി-കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്