"വിലാപകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് മൌലികമായുള്ളതും പരിണാമവിധേയവുമായവയെ ദാർശനികപശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് വിലാപകാവ്യത്തിൻറെ പൊതുസ്വഭാവം. വ്യക്തിപരമായ നഷ്ടങ്ങളുടെ വിലാപമെന്ന് പാശ്ചാത്യർ ഇതിനെ വിവരിക്കുന്നു. കവിയുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് രചിക്കുന്ന ഇത് ആത്മനിഷ്ഠവിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കാല്പനികതയുമായിട്ടാണ് ഇതിനു ബന്ധം.
==ഉപജ്ഞാതാവ്==
ബി.സി. മൂന്നാം ശതകത്തിലെ ഗ്രീക്കുകവിയായ [[തിയോക്രിറ്റസ്]]. തൈഴ്സിസ്, ഹാർവെസ്റ്റ് ഹോം എന്നിവ പ്രധാന വിലാപകാവ്യങ്ങൾ. ആട്ടിടയന്മാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഈ കവിതകൾ എഴുതപ്പെട്ടത്. ഡാഫ് നെയ്ഡ-Daphnaida (1591) യാണ് ഇംഗ്ലീഷിലെ ആദ്യത്തെ വിലാപകാവ്യം. [[സ്പെൻസർ|സ്പെൻസറാണ്]] (Edmund Spenser)രചയിതാവ്.
 
==മലയാളത്തിൽ==
മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം [[സി.എസ്. സുബ്രഹ്മണ്യൻ പോറ്റി]] എഴുതിയ ഒരു വിലാപം (1903) ആണ്. മകളുടെ മരണത്തിൽ വേദനിക്കുന്ന ഒരച്ഛന്റെ വിലാപമാണിത്. മലയാളത്തിലെ വിലാപകാവ്യപ്രസ്ഥാനത്തിന് അടിത്തറ പാകിയത് [[വി.സി. ബാലകൃഷ്ണപ്പണിക്കർ|വി.സി. ബാലകൃഷ്ണപ്പണിക്കരുടെ]] ഒരു വിലാപം (1908) ആണ്. 27 പദ്യങ്ങൾ മാത്രമുള്ള ഇത് കാമുകിയുടെ അകാലനിര്യാണത്തിൽ തകർ‌ന്നുപോയ കവിയുടെ ജീവിതദുരന്തത്തെ ആവിഷ്കരിക്കുന്നു.
"https://ml.wikipedia.org/wiki/വിലാപകാവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്