"ബത്തേരി ജൈനക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
'== <big>'''ജൈന ക്ഷേത്രം'''</big>, <small>'''സുൽത്താൻബത്തേരി'''</small>==...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
== <big>'''ജൈന ക്ഷേത്രം'''</big>, <small>'''സുൽത്താൻബത്തേരി'''</small>==
[[ചിത്രം:jain_temple.jpg|right|thumb|200px|ബത്തേരി ജൈന ക്ഷേത്രം]]
 
[[കേരളം|കേരളത്തിലെ]] പുരാതനകാലത്തെ [[ജൈനമതം|ജൈനമത]] സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ ഏറ്റവും പ്രധാനമാണ് [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] '''ബത്തേരി ജൈനക്ഷേത്രം'''. 13-ആം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഒരു ഹിന്ദു ക്ഷേത്രമായും ഒരു പ്രധാന വാണിജ്യകേന്ദ്രമായും ഒടുവിൽ [[ടിപ്പുസുൽത്താൻ|ടിപ്പു]]വിന്റെ ആയുധ പണ്ടകശാലയായും ആയി വർത്തിച്ചിട്ടുണ്ട്.
 
ഈ ക്ഷേത്രമല്ലാതെ മറ്റു പല ജൈനമത അവശിഷ്ടങ്ങളും വയനാട്ടിൽ ഉണ്ട്. പുഞ്ചവയൽ, പുതേനങ്ങാടി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ ഇവയിൽ പ്രമുഖമാണ്. സുന്ദരമായി കൊത്തുപണി ചെയ്ത തൂണുകൾ ഭാഗികമായി നശിച്ച്, ചുറ്റും കാടുപിടിച്ച് കിടക്കുന്നുവെങ്കിലും ഈ സ്ഥലങ്ങൾ ഒരു പ്രത്യേക നിഗൂഢത പരത്തുന്നു. ബത്തേരി ജൈനക്ഷേത്രം [[കൽ‌പറ്റ]]യിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ്. [[മാനന്തവാടി]]യിൽ നിന്ന് 41 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.
 
കേരളത്തിൽ ക്രിസ്തുവർഷം 9 മുതൽ 15 നൂറ്റാണ്ടുകളുടേതായ ചില ജൈന മന്ദിരങ്ങൾ ചരിത്രപരമായും പുരാവസ്തുപരമായും പ്രാധാന്യമർഹിക്കുന്നതാൺ. ചില ക്ഷേത്രങ്ങൾ, ഒറ്റപെട്ട യക്ഷ-യക്ഷി, തീർത്ഥങ്കരപ്രതിമകൾ എന്നിവയാൺ ഇന്നു അവശേഷിച്ചിട്ടുളത്. സുൽത്താൻബത്തേരിയിലും അതിനു ചുറ്റുമായി പന്ത്രണ്ട് ജൈനതെരുവുകൾ ഉണ്ടായിരുന്നതായി പറയപെടുന്നു.ഇവിടുത്തെ പരമ്പരാഗതമായ ജൈന കേന്ദ്രങ്ങലിൽ, ഒന്നു ഹന്നെരാടു ബീദി (പന്ത്രണ്ട് വീഥി) ബസതിയാൺ.
{{വയനാട് - സ്ഥലങ്ങൾ}}
സുൽത്താൻബത്തേരിക്ക് ''ഗണപതിവട്ടം'' എന്നു കൂടി പേരുണ്ട്. ഈ സ്ഥലത്തെ ജൈന ക്ഷേത്രാവശിഷ്ടട്ങ്ങൾ ഏതാണ്ട് ക്രിസ്തുവർഷം 14 ലാം നൂറ്റാണ്ടിലേതാൺ. മുഴുവൻ കരിങ്കലിൽ പണിചെയ്തതും മതിൽകെട്ടുളളതുമായ ഒരു ക്ഷേത്രത്തിന്റെ നല്ല് മാതൃകയാണിത്.ഗർഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡ്പം, മുഖമണ്ഡപം, കേരളശൈലിയിൽ വേറിട്ട ഒരു നമസ്ക്കാരമണ്ഡപം എന്നിവ അടങ്ങിയതാൺ ക്ഷേത്രം.
 
ശ്രീകോവിൽ ചതുരാകൃതിയാണ്, വിഗ്രഹം കാണപ്പെടുന്നില്ല, എന്നാൽ ഗർഭഗൃഹതിന്റെ ലലാസ്ബിംബതിലും അടച്ചുകെട്ടിയ മഹാമണ്ഡപതിലും ജൈനരുടെ ദേവപ്രതിമകളുണ്ട്. ഇവ ചതുരാകൃതിയിലുളള ചട്ടക്കൂടിനുളളിൽ പത്മാസനത്തിൽ ധ്യാനമുദ്രയൊടെ വിരാജിക്കുന്നു. വാതിൽ പാളികൾ വ്യത്യസ്ത ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വാതിൽപ്പാളികലുടെ അടിഭാഗത്ത് പുഷ്പതോരണം കാണാം. ശ്രീകോവിലിൻ പുരത്തു തൂണുകളോട് കൂടിയ പ്രദക്ഷിണപഥവുമുണ്ട്.
[[വിഭാഗം:ചരിത്രസ്മാരകങ്ങൾ]]
അടച്ചുകെട്ടിയ മഹാമണ്ഡപത്തിൽ രണ്ട് വരികളായി നാൽ തൂണുകൽ ഉണ്ട്. മഹാമണ്ഡപത്തിനു മുൻപിലാൺ മുഖമണ്ഡപം. അതിൽ രണ്ട് വരികളായി ആറ് തൂണുകൾ ഉണ്ട്. ചതുരാകൃതിയിലുള്ള തൂണുകളുടേ മദ്ധ്യഭാഗം പതിനാറ് തലങ്ങളായി ചെത്തിയിരിക്കുന്നു. പുഷ്പ്പാകൃതിയിലും സർപ്പബന്ധങ്ങളും ഹാരങ്ങളും വജ്ര പ്രതീകങ്ങളും തീർത്ഥങ്കരാകൃതികൾ കൊണ്ടും ഹംസംങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു.
പടികൽ ചവിട്ടിയാൺ തൂൺ നിറഞ്ഞ മുഖമണ്ഡപത്തിൽ കയറുന്നത്. അതിന്റെ കൈവരികൾ വ്യാളി രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു..
1921-ൽ കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാൺ.
"https://ml.wikipedia.org/wiki/ബത്തേരി_ജൈനക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്