"ന്യായം (തത്ത്വചിന്ത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയതിരുത്തലുകൾ
അക്ഷപാദൻ ലിങ്ക്
വരി 1:
{{prettyurl|Nyaya}}
{{ഹൈന്ദവദർശനം}}
ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന, [[അക്ഷപാദൻ]] എന്നു കൂടി അറിയപ്പെടുന്ന ഗൗതമൻ ദാർശനികൻ ആരംഭിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം, Orthodox), എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം.
 
അക്ഷപാദസമ്പ്രദായം, ന്യായവിദ്യ, തർക്കം, ആന്വീക്ഷികി എന്നിങ്ങനെ പല പേരുകളിലും ഈ ദർശനം അറിയപ്പെടുന്നുണ്ട്. ഗൗതമന്റെ, ന്യായസൂത്രം എന്ന കൃതിയാണ്, ഈ ദർശനത്തിലെ പ്രഥമഗ്രന്ഥം. ന്യായഭാഷ്യം (വാത്സ്യായനൻ, അഞ്ചാം നൂറ്റാണ്ട്), ന്യായവാർ‌ത്തികം (ഉദ്യോതകരൻ, 7-ം നൂറ്റാണ്ട്), ന്യായവാർത്തികതാത്പര്യടികാ (വാച്സ്പതിമിശ്രൻ, 9-ം നുറ്റാണ്ട്), ന്യായമഞ്ജരി (ജയന്തഭട്ടൻ, 9-ം നൂറ്റാണ്ട്), ന്യായകുസുമാഞ്ജലി, ആത്മവിവേകതത്വം (ഉദയനൻ, 10-ം നൂറ്റാണ്ട്) തുടങ്ങി പല കൃതികളും ഈ ദർശനസമ്പ്രദായത്തിലുണ്ട്. യുക്തിപരമായ അന്വേഷണത്തിലൂടെ യഥാർത്ഥസത്യത്തിലെത്തുന്നതി ഭദ്രമായ ഒരു സമ്പ്രദായം വികസിപ്പിച്ചത് ന്യായ സമ്പ്രദായത്തിലാണ്. പ്രാചീനന്യായദർശനത്തിലെ ഗ്രന്ഥങ്ങളിൽ, വാദപ്രതിവാദങ്ങളിൽ, എങ്ങനെ ന്യായദർ‌ശനസിദ്ധാന്തങ്ങൾ സമർ‌ത്ഥിക്കണം എന്നാണ് മുഖ്യമായും വിവരിച്ചിരിക്കുന്നത്. ഗംഗേശോപാധ്യായന്റെ (13-ം നൂറ്റാണ്ട്), തത്ത്വചിന്താമണി എന്ന ഗ്രന്ഥത്തോടെയാണ് നവന്യായദർശനത്തിന്റെ തുടക്കം. നവന്യായം, തർക്കസമ്പ്രദായം വിപുലീകരിക്കുന്നതിനാണു പ്രാധാന്യം നൽകിയത്. പിന്നീട്, ന്യായദർശനവും, വൈശേഷികദർശനവും ഒന്നിച്ചു ചേർന്ന് ഒരു സങ്കരദർശനമായിത്തീരുകയും ചെയ്തു.
"https://ml.wikipedia.org/wiki/ന്യായം_(തത്ത്വചിന്ത)" എന്ന താളിൽനിന്ന് ശേഖരിച്ചത്