"കൃത്രിമബീജസങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
സ്ത്രീയിലെ അണ്ഡവാഹിനിക്കുഴലിന്റെ പ്രശ്നങ്ങൾ മൂലം പുംബീജത്തിനു നിഷേചനം നടത്താൻ വയ്യാത്ത അവസ്ഥയിൽ കൃത്രിമ നിഷേചനം അവലംബിക്കാവുന്നതാണ്. പുംബീജകോശത്തിനു ഗർഭപാത്രത്തിലൂടെയോ അണ്ഡവാഹിനിക്കുഴലിലൂടെയോ സഞ്ചരിച്ച് അണ്ഡകോശത്തിനരികിലേക്ക് എത്താൻ തക്ക ആരോഗ്യമില്ലാതിരിക്കുമ്പോഴും ഇത് അഭികാമ്യമാണ്. ചില അവസരങ്ങളിൽ ബീജകോശത്തിനു അണ്ഡകോശത്തിലേക്ക് ആഴ്ന്നിറങ്ങി നിഷേചനം നടത്താനുള്ള ശേഷിയില്ലാത്ത അവസ്ഥയുണ്ടാവാം. ബീജകോശങ്ങളുടെ എണ്ണം തീരെ കുറവാകുന്ന വന്ധ്യതകളിലും ഇത്തരം ബീജകോശങ്ങളെ പ്രത്യേകമായ സംവിധാനങ്ങളുടെ സഹായത്തോടെ അണ്ഡകോശത്തിന്റെ കോശദ്രവ്യത്തിനകത്തേയ്ക്ക് കുത്തിവയ്ക്കുന്ന പ്രക്രിയയും കൃത്രിമ നിഷേചനത്തിന്റെ ഭാഗമായി നിലവിലുണ്ട്. [[അന്തഃകോശദ്രവ്യ ബീജാധാനം]] (intracytoplasmic sperm injection) അഥവാ ഇക്സി (ICSI) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സങ്കേതം കൃത്രിമ നിഷേചനത്തെ കൂടുതൽ ചെലവേറിയതും ദുഷ്കരവുമാക്കുന്നു. ജീവിതപങ്കാളിയുടെയോ മറ്റൊരു ദാതാവിന്റെയോ ബീജകോശങ്ങളെ ഇതിനുപയോഗിക്കാം.
 
സിക്താണ്ഡത്തെ ഭ്രൂണമായി വികസിപ്പിക്കാൻ പാകത്തിനുള്ളതല്ല അമ്മയുടെ ഗർഭപാത്രമെങ്കിൽ അതിനായിമാത്രം താൽക്കാലികമായി മറ്റ് വ്യക്തികളുടെ ഗർഭപാത്രത്തെ ഉപയോഗപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്. ഇങ്ങനെ ഗർഭപാത്രം കുഞ്ഞിനെ വളർത്താനായി ഉപയോഗപ്പെടുത്തുന്നതിനെ സറഗസി (surrogacy) എന്നു പറയുന്നു; കുഞ്ഞുവളരുന്ന ഗർഭപാത്രത്തിന്റെ ഉടമയായ വ്യക്തിയെ സറഗേയ്റ്റ് അമ്മ എന്നും. ഈ സൌകര്യം ഉപയോഗിച്ച് മാസമുറ നിന്ന സ്ത്രീകൾക്കും ഗർഭധാരണയോഗ്യമല്ലാത്ത ഗർഭപാത്രമുള്ളവർക്കുമൊക്കെ അമ്മയാകാനുള്ള വഴികൂടി തുറക്കുന്നു.
 
സിക്താണ്ഡമുണ്ടായിക്കഴിഞ്ഞാൽ അതിനെ ഗർഭപാത്രത്തിലേക്ക് ആരോപണം (implant) ചെയ്യുമ്മുൻപ് ഭ്രൂണത്തിനു ജനിതകവൈകല്യങ്ങളൊന്നുമില്ല എന്നുറപ്പുവരുത്താനായി ജനിതകരോഗനിർണയ പരീക്ഷകൾ നടത്താനുള്ള സങ്കേതം ഇന്ന് ലഭ്യമാണ്. അരോപണപൂർവ്വ ജനിതകരോഗനിർണയം (Preimplantation Genetic Diagnosis, PGD) എന്ന് ഇതിനെ വിളിക്കുന്നു.
"https://ml.wikipedia.org/wiki/കൃത്രിമബീജസങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്